കോമണ്‍വെല്‍ത്ത് ഗെയിംസിന് ഗോള്‍ഡ് കോസ്റ്റില്‍ വര്‍ണാഭമായ തുടക്കം; ഇന്ത്യന്‍ പതാകയേന്തി പിവി സിന്ധു

ഇന്ത്യന്‍ പതാകയുമായി പിവി സിന്ധു

ഗോള്‍ഡ്‌കോസ്റ്റ്: 21-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഓസ്‌ട്രേലിയയിലെ ഗോള്‍ഡ്‌കോസ്റ്റില്‍ വര്‍ണാഭമായ തുടക്കം. നിറക്കൂട്ടുകള്‍ വിരുന്നൊരുക്കിയ ഗോള്‍ഡ് കോസ്റ്റിലെ കരാറ സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങുകള്‍.  ഇ​​ന്ത്യ​​ൻ സ​​മ​​യം ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30നാ​​ണ് ച​​ട​​ങ്ങുകള്‍ തുടങ്ങിയത്.

71 രാ​​ജ്യ​​ങ്ങ​​ളി​​ൽ​​നി​​ന്നാ​​യി 43,000 കാ​​യി​​ക താ​​ര​​ങ്ങ​​ളാ​​ണ് കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സി​​ൽ പ​​ങ്കെ​​ടു​​ക്കുന്നത്. ഇ​​ന്ത്യ​​ക്ക് 218 അം​​ഗ സം​​ഘ​​മാ​​ണു​​ള്ള​​ത്.   മാര്‍ച്ച്‌ പാസ്റ്റില്‍ ഇന്ത്യയ്ക്കായി ത്രിവര്‍ണ്ണ പതാകയേന്തിയത്‌ റിയോ ഒളിംപിക്‌സ് വെള്ളിമെഡല്‍ ജേതാവായ ബാഡ്മിന്റണ്‍ താരം പിവി സിന്ധുവാണ്. സ്‌കോട്‌ലണ്ടാണ് ആദ്യം മാര്‍ച്ച്‌ പാസ്റ്റിനായി അണിനിരന്നത്. യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ മാര്‍ച്ച്‌ പാസ്റ്റിനു പിന്നാലെ ആഫ്രിക്കന്‍ രാജ്യങ്ങളുടെ മാര്‍ച്ച്‌ പാസ്റ്റ്.  ഇതിന് പിന്നാലെയാണ് ഇന്ത്യയടങ്ങുന്ന ഏഷ്യന്‍ രാജ്യങ്ങളുടെ താരങ്ങള്‍ സ്റ്റേഡിയത്തിലെത്തിയത്.

ആ​​തി​​ഥേ​​യ​​രാ​​യ ഓ​​സ്ട്രേ​​ലി​​യക്കുവേണ്ടി 474 കായികതാരങ്ങളാണ് കളത്തിലിറങ്ങുന്നത്. ​​ഇം​ഗ്ല​ണ്ട് 396ഉം ​​കാ​​ന​​ഡ 282ഉം ​​ന്യൂ​​സി​​ല​​ൻ​​ഡ് 253ഉം ​​സ്കോ​​ട്ട്‌ലൻ​​ഡ് 224ഉം ​​കാ​​യി​​ക​​താ​​ര​​ങ്ങ​​ളു​​മാ​​യാ​​ണ് എ​​ത്തു​​ന്ന​​ത്. വിവിധ കായികയിനങ്ങളിലായി 275 സ്വ​​ർ​​ണമെ​​ഡ​​ൽ പോ​​രാ​​ട്ട​​ങ്ങ​​ൾ ന​​ട​​ക്കും. 58 സ്വ​​ർ​​ണ പോ​​രാ​​ട്ട​​ങ്ങ​​ളു​​ള്ള അ​​ത്‌​ല​​റ്റി​​ക്സി​​ലാ​​ണ് ഏ​​റ്റ​​വും അ​​ധി​​കം മ​​ത്സ​​ര​​ങ്ങ​​ളു​​ള്ള​​ത്. നീ​​ന്ത​​ലി​​ൽ 50 സു​​വ​​ർ​​ണ പോ​​രാ​​ട്ട​​ങ്ങ​​ൾ ന​​ട​​ക്കും.

ഇ​​ന്ന് ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങു​​ക​​ൾ മാ​​ത്ര​​മാ​​ണു​​ള്ള​​ത്. നാ​​ളെ മു​​ത​​ലാ​​ണ് മ​​ത്സ​​ര​​ങ്ങ​​ൾ അ​​ര​​ങ്ങേ​​റു​​ക. നാ​​ളെ 19 ഫൈ​​ന​​ലു​​ക​​ൾ ന​​ട​​ക്കും. ഭാ​​രോ​​ദ്വ​​ഹ​​നം, ട്ര​​യാ​​ത്ത​​ല​​ണ്‍, നീ​​ന്ത​​ൽ, ജിം​​നാ​​സ്റ്റി​​ക്, ട്രാ​​ക്ക് സൈ​​ക്ലിം​​ഗ് തു​​ട​​ങ്ങി​​യ വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യാ​​ണ് 19 സ്വ​​ർ​​ണ മെ​​ഡ​​ൽ പോ​​രാ​​ട്ട​​ങ്ങ​​ൾ.  ബാ​​ഡ്മി​​ന്‍റ​​ണ്‍, ബാ​​സ്ക​​റ്റ്ബോ​​ൾ, ബോ​​ക്സിം​​ഗ്, ഹോ​​ക്കി, ലോ​​ണ്‍ ബോ​​ൾ, നെ​​റ്റ് ബോ​​ൾ, സ്ക്വാ​​ഷ്, ടേ​​ബി​​ൾ ടെ​​ന്നീ​​സ് പോ​​രാ​​ട്ട​​ങ്ങ​​ളും നാ​​ളെ ആ​​രം​​ഭി​​ക്കും.

ഉദ്ഘാടന ചടങ്ങില്‍ ചാള്‍സ് രാജകുമാരന്റെ പ്രസംഗം

ബാ​​ഡ്മി​​ന്‍റ​​ണി​​ൽ ഇ​​ന്ത്യ​​ൻ പ്ര​​തീ​​ക്ഷ​​ക​​ളാ​​യ പിവി സി​​ന്ധു, സൈ​​ന നെ​​ഹ്‌​വാ​​ൾ, കി​​ഡം​​ബി ശ്രീ​​കാ​​ന്ത് തു​​ട​​ങ്ങി​​യ​​വ​​രു​​ടെ മ​​ത്സ​​ര​​ങ്ങ​​ൾ 12-ാം തീ​​യ​​തി​​യാ​​ണ് ആ​​രം​​ഭി​​ക്കു​​ന്ന​​ത്.

ഞാ​​യ​​റാ​​ഴ്ച​​യാ​​ണ് ഗെ​​യിം​​സി​​ലെ ഗ്ലാ​​മ​​ർ ഇനങ്ങളായ ട്രാ​​ക്ക് ആ​​ൻ​​ഡ് ഫീ​​ൽ​​ഡ് പോ​​രാ​​ട്ട​​ങ്ങ​​ൾ​​ക്ക് തു​​ട​​ക്കം കു​​റി​​ക്കു​​ന്ന​​ത്. അ​​ന്ന് നാ​​ല് ഫൈ​​ന​​ലു​​ക​​ൾ ന​​ട​​ക്കും. പു​​രു​​ഷവി​​ഭാ​​ഗം ജാ​​വ​​ലി​​ൻ ത്രോ​​യി​​ൽ ഇ​​ന്ത്യ​​യു​​ടെ മെ​​ഡ​​ൽ പ്ര​​തീ​​ക്ഷ​​യാ​​യ നീ​​ര​​ജ് ചോ​​പ്ര 10-ാം തീ​​യ​​തി​​യാ​​ണ് ഫീ​​ൽ​​ഡി​​ൽ ഇ​​റ​​ങ്ങു​​ക. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30നാ​​ണ് മ​​ത്സ​​രം.

ഇ​​ന്ത്യ മെ​​ഡ​​ലു​​ക​​ൾ സ്വ​​പ്നം കാ​​ണു​​ന്ന ഷൂ​​ട്ടിം​​ഗ് പോ​​രാ​​ട്ട​​ങ്ങ​​ളും ഞാ​​യ​​റാ​​ഴ്ച​​യാ​​ണ് ആ​​രം​​ഭി​​ക്കു​​ന്ന​​ത്. മ​​നു ഭാ​​ക​​ർ, സീ​​മ തോ​​മ​​ർ, അ​​പൂ​​ർ​​വി ചാ​​ന്ദേ​​ല, തേ​​ജ​​സ്വി​​നി സാ​​വ​​ന്ത്, ഹീ​​ന സ​​ന്ധു തു​​ട​​ങ്ങി​​യ​​വ​​രാ​​ണ് വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ലെ ഇ​​ന്ത്യ​​ൻ പ്ര​​തീ​​ക്ഷ​​ക​​ൾ. പു​​രു​​ഷവി​​ഭാ​​ഗ​​ത്തി​​ൽ ജി​​തു റാ​​യ്, നീ​​ര​​ജ് കു​​മാ​​ർ, മാ​​ന​​വ്ജി​​ത് സിം​​ഗ് സ​​ന്ധു, ഓം​​പ്ര​​കാ​​ശ് മി​​താ​​ർ​​വ​​ൾ തു​​ട​​ങ്ങി​​യവരും ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷകളാണ്.

DONT MISS
Top