“ചുവന്ന പുലരി ഉദിക്കയായി വിളി കേള്‍ക്കൂ നിങ്ങള്‍ സഖാക്കളേ..”, ആവേശം അണപൊട്ടിച്ച് പരോളിലെ വീഡിയോ ഗാനം പുറത്തിറങ്ങി

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ശരത് സന്ദിത്ത് സംവിധാനം ചെയ്യുന്ന പരോളിലെ വീഡിയോ ഗാനം പുറത്തിറങ്ങി. ‘ചുവന്ന പുലരി ഉദിക്കയായി വിളി കേള്‍ക്കൂ നിങ്ങള്‍ സഖാക്കളെ’ എന്ന ഗാനമാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. റഫീഖ് അഹമ്മദാണ് ഗാനം രചിച്ചിരിക്കുന്നത്. ശരത്തിന്റെ ഈണത്തില്‍ വിജയ് യേശുദാസാണ് ഗാനും ആലപിച്ചിരിക്കുന്നത്.

കര്‍ഷകനായ സഖാവ് അലക്‌സിന്റെ റോളിലാണ് മമ്മൂട്ടി പരോളില്‍ എത്തുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ തടവ് കാലഘട്ടവും മറ്റ് സംഭവങ്ങളുമാണ് ചിത്രത്തില്‍ പ്രമേയമാകുന്നത്. അജിത് പൂജപ്പുരയുടേതാണ് തിരക്കഥ. മമ്മൂട്ടിക്ക് പുറമെ മിയ ജോര്‍ജ്ജ്, ഇനിയ, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, സുധീര്‍ കരമന, ലാലു അലക്‌സ്, കൃഷ്ണകുമാര്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

DONT MISS