ആമസോണ്‍ ഇന്ത്യക്കാരെ പിരിച്ചുവിടുന്നു; 60 ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്

പ്രതീകാത്മക ചിത്രം

ദില്ലി: ആമസോണ്‍ ഇന്ത്യന്‍ ജീവനക്കാരെ വ്യാപകമായി പിരിച്ചു വിടുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ 60 ഇന്ത്യന്‍ ജീവനക്കാരെ ആമസോണ്‍ പിരിച്ചുവിട്ടതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകവ്യപാകമായി ആമസോണ്‍ നടത്തുന്ന പുനര്‍രൂപീകരണത്തിന്റെ ഭാഗമായണ് ഇത്തരത്തില്‍ ജീവനക്കാരെ പിരിച്ചുവിടുന്നത്.

റിക്രൂട്ട്‌മെന്റ് ടീമില്‍ ഉള്ള 60 ഓളം തൊഴിലാളികളെയാണ് കഴിഞ്ഞ ആഴ്ച പിരിച്ചുവിട്ടത്. നിരവധി ജീവനക്കാരോട് അവധിയില്‍ പ്രവേശിപ്പിക്കാന്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ജോലിക്കാരെ പിരിച്ചുവിട്ട കാര്യം ആമസോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.  പിരിച്ചുവിട്ട ജീവനക്കാരും  ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചു.

ലോകവ്യാപകമായി നടക്കുന്ന കമ്പനിയുടെ പുതിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇന്ത്യയിലെ തൊഴിലാളികളെയും പുറത്താക്കിയതെന്നാണ് ആമസോണ്‍ വ്യക്തമാക്കിയത്. ഊര്‍ജസ്വലരായ പുതിയ ജീവനക്കാരെ ഉള്‍പ്പെടുത്തി കമ്പനികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ആമസോണ്‍ അറിയിച്ചു.

പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും കമ്പനി നല്‍കും എന്ന് ആമസോണ്‍ വക്താവ് അറിയിച്ചു. അവര്‍ക്ക് മറ്റ് ജോലികള്‍ നല്‍കും എന്നും അദ്ദേഹം അറിയിച്ചു. കൂടാതെ ഈ വര്‍ഷം 4,000 ഓളം പുതിയ ജോലി അവസരങ്ങള്‍ ഉണ്ടാക്കും എന്നും ആമസോണ്‍ അറിയിച്ചു.

DONT MISS
Top