ചാമ്പ്യന്‍സ് ലീഗ്: റോണോയ്ക്ക് ഇരട്ടഗോള്‍, റയല്‍ യുവന്റസിനെ തകര്‍ത്തു

റൊണാള്‍ഡോയുടെ ബൈസിക്കിള്‍ കിക്ക്

ടൂറിന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യപാദത്തില്‍ യുവന്റസിനെതിരെ നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോളുകളുടെ മികവില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു എതിരാളികളുടെ നാട്ടില്‍ റയലിന്റെ വിജയം. മറ്റൊരു മത്സരത്തില്‍ ബയേണ്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സെവിയ്യയെ തോല്‍പ്പിച്ചു.

കളിയുടെ മൂന്നാം മിനിട്ടില്‍ റോണോയിലൂടെ ഗോള്‍ വേട്ട തുടങ്ങിയ റയല്‍ മത്സരത്തിന്റെ 64, 72 മിനിട്ടുകളിലും എതിര്‍വല ചലിപ്പിച്ചു. മനോഹരമായ ബൈസിക്കിള്‍ കിക്കിലൂടെ റോണോ തന്നെയാണ് രണ്ടാമത്തെ ഗോളും നേടിയത്. മാഴ്‌സലോയുടെ വകയായിരുന്നു മൂന്നാം ഗോള്‍.

യുവന്റസിനെതിരായ ഗോള്‍ നേട്ടത്തോടെ തുടര്‍ച്ചയായ പത്ത് ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ ഗോള്‍ നേടുന്ന ആദ്യ താരമെന്ന ബഹുമതി റൊണാള്‍ഡോ സ്വന്തമാക്കി.

DONT MISS
Top