യൂട്യൂബ് ആസ്ഥാനത്ത് വെടിവെയ്പ്പ്; നാല് പേര്‍ക്ക് പരുക്ക്, അക്രമിയായ സ്ത്രീ മരിച്ച നിലയില്‍

കാലിഫോര്‍ണിയ: വടക്കന്‍ കാലിഫോര്‍ണിയയില്‍ സാന്‍ഫ്രാന്‍സസ്‌കോയ്ക്ക് സമീപം സാന്‍ബ്രൂണോയിലെ യൂട്യൂബ് ആസ്ഥാനത്തുണ്ടായ വെടിവെയ്പ്പില്‍ നാല് പേര്‍ക്ക് പരുക്കേറ്റു. ആക്രമണം നടത്തിയെന്ന് സംശയിക്കുന്ന സ്ത്രീയെ കെട്ടിടത്തിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിട്ടുണ്ട്.

പ്രാദേശിക സമയം പകല്‍ 12;45 ഓടെയാണ് വെടിവെപ്പ് നടന്നതെന്നാണ് വിവരം. ആക്രമണത്തിന്റെ കാരണം എന്തെന്ന് വ്യക്തമല്ല. 30 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല.

1700 ജീവനക്കാരാണ് യൂട്യൂബ് ആസ്ഥാനത്ത് ജോലി ചെയ്യുന്നത്. സംഭവത്തെ തുടര്‍ന്ന് എല്ലാവരെയും സ്ഥലത്തുനിന്നും ഒഴിപ്പിച്ചു. ഈ മേഖലകളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കണമെന്ന് പൊലീസ് സമൂഹമാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നല്‍കി. സംഭവത്തെപറ്റി അന്വേഷണം ആരംഭിച്ചതായി ഗൂഗിള്‍ അറിയിച്ചു.

DONT MISS
Top