“നമുക്ക് സുഹൃത്തുക്കളായിരുന്നുകൂടേ?”, സോഫിയയെ ഉമ്മവയ്ക്കാന്‍ തുനിഞ്ഞ് വില്‍സ്മിത്തും സോഫിയയുടെ മറുപടിയും (വീഡിയോ)


അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയാണ് സോഫിയ എന്ന റോബോട്ട്. ചോദിക്കുന്ന കാര്യങ്ങള്‍ക്ക് കൃത്യമായി മറുപടി പറഞ്ഞും പലവിധ വികാരങ്ങള്‍ മുഖത്ത് പ്രകടിപ്പിച്ചും ഈ ഹ്യൂമനോയ്ഡ് തന്നെ പരിചയപ്പെടുന്നവരെ മുഴുവന്‍ അതിശയിപ്പിക്കുന്നു.

ഏറെ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും അവിടെയുള്ളവരെ പരിചയപ്പെടുകയും ചെയ്തിട്ടുണ്ട് സോഫിയ. സൗദി സന്ദര്‍ശിച്ചപ്പോള്‍ സോഫിയയ്ക്ക് പൗരത്വം ലഭിച്ചതും വാര്‍ത്തയായിരുന്നു. ഇന്ത്യയിലും എത്തി സദസുമായി സംവദിച്ചിട്ടുണ്ട് ഈ മിടുക്കി റോബോട്ട്.

ഹോങ്കോങ്ങിലെ ഹാന്‍സണ്‍ റോബോട്ടിക്‌സ് നിര്‍മിച്ച ഈ റോബോട്ട് 62 മുഖഭാവങ്ങള്‍ പ്രകടിപ്പിക്കും. സോഫിയയുടെ മുഖത്ത് പ്രണയാതുരമായ ശൃംഖാര ഭാവം വരുത്താനാകുമോ എന്ന് ഇപ്പോള്‍ ശ്രമിച്ചുനോക്കുന്നത് ചില്ലറക്കാരനല്ല, സാക്ഷാല്‍ വില്‍സ്മിത്താണ്.

കുറച്ചുകാര്യങ്ങള്‍ സംസാരിച്ചശേഷം സോഫിയയ്ക്ക് ഒരു ചുംബനം നല്‍കാന്‍ സ്മിത്ത് ശ്രമിച്ചു. അതീവ കൗതുകകരമായ പ്രതികരണമാണ് സോഫിയയില്‍നിന്നുണ്ടായത്. സ്മിത്ത് തന്നെ പുറത്തുവിട്ട വീഡിയോ താഴെ കാണാം.

DONT MISS
Top