അരലക്ഷത്തിലധികം സ്‌കൂട്ടറുകള്‍ ഹോണ്ട പരിശോധനയ്ക്കായി തിരിച്ചുവിളിക്കുന്നു


ലക്ഷക്കണക്കിനല്ല, കോടികളിലാണ് ഹോണ്ട പുറത്തിറക്കിയ സ്‌കൂട്ടറുകള്‍ എണ്ണേണ്ടത്. ഇത്രയും സ്‌കൂട്ടറുകളുടെ കാര്യത്തിലും പാര്‍ട്‌സുകളില്‍ ലഭ്യതക്കുറവുണ്ടാകാതെയും മികച്ച സര്‍വീസ് ഉറപ്പുവരുത്തിയും ഹോണ്ട ഉപഭോക്താക്കളെ നിരാശരാക്കാറില്ല. ഇപ്പോള്‍ ചില സ്‌കൂട്ടറുകളില്‍ ഒരു ചെറിയ പിശക് കണ്ടെത്തിയതിനേത്തുടര്‍ന്ന് അവ തിരിച്ചുവിളിച്ച് ഉപഭോക്താക്കള്‍ക്ക് പൂര്‍ണ തൃപ്തി നല്‍കാനൊരുങ്ങുകയാണ് ഹോണ്ട.

ഏവിയേറ്റര്‍, ഗ്രാസിയ, ആക്ടീവ 125 എന്നീ മോഡലുകളാണ് ഹോണ്ട തിരികെ വിളിക്കുന്നത്. 56,194 യൂണിറ്റ് സ്‌കൂട്ടറുകള്‍ ഇങ്ങനെ തിരികെവിളിക്കപ്പെടും. എന്നാല്‍ ഒരു പരിശോധന മാത്രമേ സാധാരണ ഗതിയില്‍ ഉണ്ടാവുകയുള്ളൂ. പ്രശ്‌നമുണ്ടെന്ന് കണ്ടെത്തിയാല്‍ ഉടന്‍തന്നെ അത് പരിഹരിക്കുകയും ചെയ്യും.

ഈ വര്‍ഷം ഫെബ്രുവരി 7നും മാര്‍ച്ച് 16നും ഇടയില്‍ നിര്‍മിച്ച സ്‌കൂട്ടറുകളിലാകും പരിശോധനയുണ്ടാവുക. മുന്നിലെ സസ്‌പെന്‍ഷന് ചെറിയ തകരാര്‍ ഉണ്ടോ എന്നാകും പ്രധാനമായും നോക്കുന്നത്. ഫോണിലൂടെയും മെയിലിലൂടെയും പരിശോധനയ്ക്ക് അര്‍ഹരായ ഉപഭോക്താക്കളെ ഹോണ്ട ഇക്കാര്യം അറിയിക്കും.

DONT MISS
Top