കീഴാറ്റൂര്‍ സമരം ബിജെപി ഏറ്റെടുത്ത സാഹചര്യത്തില്‍ സമരക്കാര്‍ കൂടുതല്‍ ഒറ്റപ്പെടും: പി ജയരാജന്‍

പി ജയരാജന്‍

കണ്ണൂര്‍: കീഴാറ്റൂര്‍ സമരം ബിജെപി ഏറ്റെടുത്ത സാഹചര്യത്തില്‍ സമരക്കാര്‍ കൂടുതല്‍ ഒറ്റപ്പെടുമെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. ജനങ്ങള്‍ വികസനത്തിനും സര്‍ക്കാരിനും ഒപ്പം നില്‍ക്കുമെന്നും ജയരാജന്‍ പറഞ്ഞു.

‘സമാധാനം, വികസനം’ എന്ന മുദ്രാവാക്യമുയര്‍ത്തി ജില്ലയില്‍ രണ്ട് മേഖലാ ജാഥകള്‍ നടത്താന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. 2018 ഏപ്രില്‍ നാല് മുതല്‍ ഒന്‍പത് വരെ ജാഥ ജില്ലയില്‍ പര്യടനം നടത്തും. സംസ്ഥാനകമ്മറ്റിയംഗം ജെയിംസ് മാത്യു എംഎല്‍എ നയിക്കുന്ന തെക്കന്‍ മേഖലാ ജാഥ ഏപ്രില്‍ നാലിന് തെരൂര്‍പാലയോട് വെച്ച് പാര്‍ട്ടി കേന്ദ്രകമ്മറ്റിയംഗം പികെ ശ്രീമതി ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. എന്‍ ചന്ദ്രന്‍, ടിഐ മധുസൂദനന്‍, വി നാരായണന്‍, പിപി ദിവ്യ, എംഷാജര്‍, എം വിജിന്‍ എന്നിവരാണ് ജാഥാ അംഗങ്ങള്‍.

സംസ്ഥാനകമ്മറ്റിയംഗം കെകെ രാഗേഷ് എംപി നയിക്കുന്ന വടക്കന്‍ മേഖലാ ജാഥ കണ്ണൂര്‍ സിറ്റിയില്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. എം പ്രകാശന്‍ മാസ്റ്റര്‍, പി ഹരീന്ദ്രന്‍, കെഎം ജോസഫ്, എംവി സരള, വികെ സനോജ്, മുഹമ്മദ് അഫ്‌സല്‍ എന്നിവരാണ് ജാഥാ അംഗങ്ങള്‍. ജാഥാ പരിപാടി വിജയിപ്പിക്കണമെന്ന് ജയരാജന്‍ അഭ്യര്‍ത്ഥിച്ചു.

വികസന കാര്യങ്ങളില്‍ പാര്‍ട്ടിയുടെ നിലപാട് വിശദീകരിച്ചുകൊണ്ട് എല്ലാവിഭാഗം ജനങ്ങള്‍ക്കുമുള്ള ഒരു തുറന്ന കത്ത് പ്രസിദ്ധീകരിക്കാനും സിപിഐഎം തീരുമാനിച്ചിട്ടുണ്ട്. ഇത് മുഴുവന്‍ വീടുകളിലും എത്തിക്കും.

DONT MISS
Top