കാവേരി: നിരാഹാരസമരത്തില്‍ പങ്കെടുത്ത് പളനിസ്വാമിയും പനീര്‍ശെല്‍വവും; ഭരണഘടനാ ലംഘനം ആരോപിച്ച് ഹൈക്കോടതയില്‍ ഹര്‍ജി

നിരാഹാരസമരവേദിയില്‍ പനീര്‍ശെല്‍വവും പളനിസ്വാമിയും

ചെന്നൈ: കാവേരി വിഷയത്തില്‍ തമിഴ്‌നാട് പ്രതിഷേധം കടുപ്പിക്കുന്നു. കാവേരി മാനേജ്മെന്‍റ് ബോര്‍ഡും കാവേരി വാട്ടര്‍ റഗുലേറ്ററി കമ്മിറ്റിയും രൂപീകരിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ നിന്നുള്ള എംപിമാര്‍ തുടര്‍ച്ചയായി പാര്‍മലെന്റ് നടപടികള്‍ തടസപ്പെടുന്നത് തുടരുന്നതിനിടെ ഭരണകക്ഷിയായ എഐഎഡിഎംകെയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നിരാഹാരസമരം ആരംഭിച്ചു.

ജില്ലാകേന്ദ്രങ്ങളില്‍ എഐഎഡിഎംകെ മന്ത്രിമാരുടെ നേതൃത്വത്തിലാണ് നിരാഹാര സത്യഗ്രഹം നടക്കുന്നത്. ചെപ്പോക്കില്‍ നടന്ന നിരാഹാരസമരത്തിന് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവും നേതൃത്വം നല്‍കി. നേരത്തെ നിരാഹാരം നടത്തുന്നവരുടെ പട്ടികയില്‍ മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും പേരുകള്‍ ഉള്‍പ്പെടുത്തിയിരുന്നുല്ലെങ്കിലും ഇരുവരും രാവിലെ ചെപ്പോക്കിലെ സമരപ്പന്തലില്‍ എത്തി നിരാഹാരത്തിന് നേതൃത്വം കൊടുക്കുകയായിരുന്നു. വ്യാഴാഴ്ച ബന്ദ് നടത്തുമെന്നു പ്രതിപക്ഷവും പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാല്‍, മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും നിരാഹാര സമരത്തില്‍ പങ്കെടുക്കുന്നത് ഭരണഘടനാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഇരുവര്‍ക്കുമെതിരെ സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കപ്പെട്ടിട്ടുണ്ട്.

മാര്‍ച്ച്‌ 29 നകം കാവേരി മാനേജ്മെന്‍റ് ബോര്‍ഡുമുള്‍പ്പെടെ രൂപീകരിക്കണമെന്നായിരുന്നു സുപ്രീംകോടതി നിര്‍ദേശം. ഈ നിര്‍ദേശം അട്ടിമറിക്കപ്പെടുകയാണെന്നാണ്‌തമിഴ്‌നാടിന്റെ ആരോപണം. കഴിഞ്ഞ ദിവസം ചെന്നൈ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ നിരവധി പ്രതിഷേധപരിപാടികളാണ് അരങ്ങേറിയത്.

ഇതിനിടെ പ്രശ്‌ന പരിഹാരത്തിനായി തമിഴ്‌നാട് ഗവര്‍ണര്‍ പ്രധാനമന്ത്രിയെ ഇന്നു കാണുമെന്നും അറിയിച്ചിട്ടുണ്ട്.

DONT MISS
Top