ചിരിപ്പൂരത്തിന് തുടക്കം; ‘പഞ്ചവര്‍ണ്ണതത്ത’യുടെ ട്രെയിലര്‍ പുറത്തിറങ്ങി

കൊച്ചി: രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണ്ണതത്തയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ജയറാമും കുഞ്ചാക്കോ ബോബനുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. സപ്ത തരംഗ് സിനിമയുടെ ബാനറില്‍ മണിയന്‍പിള്ള രാജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അനുശ്രീയാണ് പഞ്ചവര്‍ണ്ണതത്തയിലെ നായിക. സലിംകുമാര്‍, മല്ലികാ സുകുമാരന്‍, ടിനി ടോം, അശോകന്‍, ധര്‍മ്മജന്‍, പ്രേംകുമാര്‍, എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. എം ജയചന്ദ്രനും നാദിര്‍ഷയും ചേര്‍ന്നാണ് പഞ്ചവര്‍ണ്ണതത്തക്കായി സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.

DONT MISS
Top