ഐപിഎല്‍: സ്മിത്തിന് പകരം ഹെന്‍രിക് ക്ലാസന്‍ രാജസ്ഥാന്‍ റോയല്‍സില്‍

ഹെന്‍രിക് ക്ലാസന്‍

ദില്ലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിനൊന്നാം പതിപ്പില്‍ പന്ത് ചുരുണ്ടല്‍ വിവാദത്തെ തുടര്‍ന്ന് പുറത്തായ ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിന് പകരം ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഹെന്‍രിക് ക്ലാസന്‍ രാജസ്ഥാന്‍ റോയല്‍സിലെത്തും. ഏപ്രില്‍ ഏഴിനാണ് ഇത്തവണത്തെ ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യക്കെതിരായ പരമ്പരയിലായിരുന്നു അന്താരാഷ്ട്ര മത്സരങ്ങളിലേക്കുള്ള ക്ലാസന്റെ അരങ്ങേറ്റം. ഇന്ത്യക്കെതിരായ ഏകദിനത്തില്‍ പരുക്കേറ്റ ക്വിന്റണ്‍ ഡി കോക്കിന് പകരക്കാരനായിട്ടായിരുന്നു താരം ക്രീസില്‍ എത്തിയത്. ഏകദിനത്തില്‍ രണ്ടാമത്തെ മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരവും വലങ്കയ്യന്‍ ബാറ്റ്‌സ്മാനായ ക്ലാസനെ തേടിയെത്തി.

രാജസ്ഥാന്‍ റോയല്‍സ് നായകസ്ഥാനത്തേക്ക് കണ്ടുവെച്ച സ്റ്റീവ് സ്മിത്ത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തിനിടയില്‍ പന്തില്‍ കൃത്രിമം കാട്ടിയതിന് ഒരു വര്‍ഷത്തെ വിലക്കാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ ബിസിസിഐയും ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് താരത്തെ വിലക്കുകയായിരുന്നു. ഏപ്രില്‍ ഒമ്പതിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായാണ് രാജസ്ഥാന്റെ ആദ്യമത്സരം.

രാജസ്ഥാന്‍ റോയല്‍സ് ടീം-

അജിങ്ക്യ രഹാനെ(ക്യാപ്റ്റന്‍), രാഹുല്‍ ത്രിപാദി, ആര്യമാന്‍ ബിര്‍ല, ജോസ് ബട്‌ലര്‍, ഷോര്‍ട്ട്, സഞ്ജു സാംസണ്‍, പ്രശാന്ത് ചോപ്ര, ഹെന്‍രിക് ക്ലാസന്‍, ബെന്‍ സ്റ്റോക്‌സ്, സ്റ്റുവര്‍ട്ട് ബിന്നി, ജോഫ്ര, കെ ഗൗതം, സക്‌സേന, മഹിപാല്‍ ലോംറോര്‍, സഹിര്‍ ഖാന്‍, ശ്രേയസ് ഗോപാല്‍, മിഥുല്‍ എസ്, അങ്കിത് ശര്‍മ്മ, ബെന്‍, അനുരീത് സിംഗ്, ജയദേവ് ഉനദ്ഘട്ട്, ധവാല്‍ കുല്‍ക്കര്‍ണി, ദുശ്മന്ത ചമീര,

DONT MISS
Top