ചെങ്കല്‍ രഘുവായ് ബിജുമേനോന്‍: ‘പടയോട്ടം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധേയമാകുന്നു

ഫയല്‍ ചിത്രം

കൊച്ചി: ബിജുമേനോനെ നായകനാക്കി നവാഗതായ റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം പടയോട്ടത്തിന്റെ ഫസ്റ്റ്‌ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ചെങ്കല്‍ രഘുവെന്ന കഥാപാത്രമായാണ് ബിജുമേനോന്‍ എത്തുന്നത്. മാസ് ലുക്കിലാണ് താരം പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്.

അരുണ്‍ എആര്‍, അജയ് രാഹുല്‍ എന്നിവര്‍ തിരക്കഥയൊരുക്കുന്ന ചിത്രം, വീക്കെന്‍ഡ് ബോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് നിര്‍മ്മിക്കുന്നത്. ദിലീഷ് പോത്തന്‍, ഹരീഷ് കണാരന്‍, അലന്‍സിയര്‍, ശ്രീനാഥ് എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

DONT MISS
Top