കെെകള്‍ ചേര്‍ത്ത് നീരജും ദീപ്തിയും; നീരജ് മാധവിന്റെ വിവാഹ ചിത്രങ്ങള്‍ കാണാം

യുവതാരം നീരജ് മാധവ് വിവാഹിതനായി. കോഴിക്കോട് സ്വദേശി ദീപ്തിയാണ് വധു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ നീരജ് തന്നെയാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. സിനിമാ മേഖലയില്‍നിന്നും പുറത്തുനിന്നും നിരവധി പേരാണ് താരത്തിന് ആശംസ നേര്‍ന്നത്.

സഹനടനായി സിനിമയിലേക്കെത്തിയ നീരജ് ചുരുങ്ങിയ സമയം കൊണ്ട് തന്റേതായ സ്ഥാനം നേടിയെടുത്ത യുവതാരമാണ്. 2013ല്‍ പുറത്തിറങ്ങിയ ബഡ്ഡിയാണ് ആദ്യ ചിത്രം. തുടര്‍ന്ന് ദൃശ്യം, അപ്പോത്തിക്കിരി, 1983, സപ്തമശ്രീ തസ്‌കര, മെക്‌സിക്കന്‍ അപരാത, ഒരു മെക്‌സിക്കന്‍ അപാരത, തുടങ്ങി നിരവധി ചിത്രങ്ങളില്‍ മികച്ച വേഷം ചെയ്തു.

DONT MISS
Top