‘നമ്മുടെ ചുണക്കുട്ടന്‍മാര്‍ ഓടിയത് വെറുമൊരു പന്തിന്റെ പിന്നാലെയല്ല, മലയാളിയുടെ സ്വപ്നങ്ങളുടെ പിന്നാലെയാണ്’; കേരള ടീമിനെ അഭിനന്ദിച്ച് ജയസൂര്യ

നീണ്ട വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ കിരീടം ചൂടിയ കേരള ടീമിനെ അഭിനന്ദിച്ച് നടന്‍ ജയസൂര്യ. താരത്തിന് ഏറെ പ്രേക്ഷക പ്രശംസ നേടികൊടുത്ത വിപി സത്യന്റെ കഥ പറഞ്ഞ ക്യാപ്റ്റന്‍ ചിത്രത്തിന്റെ പേരിലാണ് ജയസൂര്യ കേരള ടീമിനെ അഭിനന്ദിച്ചത്.

‘പ്രിയപ്പെട്ട കേരള ക്യാപ്റ്റന്‍ രാഹുല്‍ നിങ്ങളും, നമ്മുടെ ചുണക്കുട്ടന്മാരും ഓടിയത് വെറുമൊരു പന്തിന്റെ പിന്നാലെ അല്ല മലയാളിയുടെ സ്വപ്നങ്ങളുടെ പിന്നാലെയാണ് പതിനാലുവര്‍ഷത്തെ കാത്തിരിപ്പിന്റെ പിന്നാലെയാണ്’ ജയസൂര്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

DONT MISS
Top