സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച; വിവിധ ഹര്‍ജികള്‍ അടിന്തരമായി പരിഗണിക്കണം എന്ന ആവശ്യം ഇന്ന് സുപ്രിം കോടതി പരിഗണിക്കും

ഫയല്‍ ചിത്രം

ദില്ലി: സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് നല്‍കിയ വിവിധ ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കണം എന്ന് ആവശ്യം ഇന്ന് സുപ്രിം കോടതിയുടെ പരിഗണനയ്ക്ക് വരും. ചോദ്യപേപ്പര്‍ ചോര്‍ച്ചയെ കുറിച്ച് സിബിഐ അന്വേഷണവും, പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണം എന്നും ആവശ്യപ്പട്ട് വിവിധ ഹര്‍ജികള്‍ സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്.

ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് തൃപ്പൂണിത്തറ ചോയ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥി റോഷന്‍ മാത്യുവാണ് ഹര്‍ജി നല്‍കിയത്. പത്താം ക്ലാസ് കണക്ക് പരീക്ഷ സംബന്ധിച്ച അവ്യക്ത തുടരുന്നു എന്നും ദില്ലി, ഹരിയാന ഒഴികെ ഉള്ള മേഖലകളിലെ പത്താം ക്ലാസ് കണക്ക് പരീക്ഷയുടെ ഉത്തരകടലാസ്സ് മൂല്യനിര്‍ണ്ണയം ചെയ്യാന്‍ നിര്‍ദേശിക്കണം എന്നും റോഷന്‍ മാത്യു തന്റെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ ദില്ലി, ഹരിയാന മേഖലകളില്‍ മാത്രം പരീക്ഷ നടത്തുന്നതിനെ ചോദ്യം ചെയ്ത് ദില്ലിയിലെ മലയാളികളായ രണ്ട് വിദ്യാര്‍ത്ഥിനികളും സുപ്രിം കോടതിയെ സമീപിക്കുന്നുണ്ട്.

DONT MISS
Top