ഓഫ് റോഡില്‍ കുതിക്കാനായി കോമ്പസിന്റെ സ്‌പെഷ്യല്‍ വേരിയന്റുമായി ജീപ്പ്

ജീപ്പ് ഇന്ത്യയില്‍ തൊട്ടതെല്ലാം പൊന്നാക്കാന്‍ ഒരുങ്ങിത്തന്നെയാണ് നീങ്ങുന്നത്. കോമ്പസ് എന്ന അഭിമാന മോഡല്‍ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന വാഹനങ്ങളിലൊന്നായി മാറിക്കഴിഞ്ഞു. മറ്റ് വിദേശ വാഹന നിര്‍മാതാക്കള്‍ക്ക് പോലും അസൂയയുളവാക്കുമാറാണ് ജീപ്പ് ഈ നേട്ടം സ്വന്തമാക്കിയത്.

ഇപ്പോള്‍ കോമ്പസിന്റെ തന്നെ ഒരു ഓഫ് റോഡ് വേരിയന്റ് പുറത്തിറങ്ങാനൊരുങ്ങുകയാണ്. ട്രെയ്ല്‍ ഹോക്ക് എന്ന് പേരായ ഈ വേരിയന്റ് കോമ്പസിന്റെ ഏറ്റവും ഉയര്‍ന്ന മോഡലായിരിക്കും. ഒരു ഓഫ് റോഡ് സ്‌പെഷ്യലിസ്റ്റ് എന്ന നിലയിലാണ് ട്രെയ്ല്‍ ഹോക്ക് പുറത്തിറങ്ങുന്നത്.

ഡീസല്‍ പതിപ്പില്‍ മാത്രം പുറത്തിറങ്ങുന്ന ഈ വെര്‍ഷന് കൂടുതല്‍ മികച്ച ഗ്രൗണ്ട് ക്ലിയറന്‍സും 9 ഗിയര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ഉണ്ടാകും. 3750 ആര്‍പിഎമ്മില്‍ 172 ബിഎച്ച്പി കരുത്ത് പകരുന്ന എഞ്ചിന്‍ നാല് വീലിനും ഒരുപോലെ കരുത്തെത്തിക്കും. വിപണിയില്‍ ട്രെയ്ല്‍ ഹോക്കിനും മികച്ച പ്രതികരണം ലഭിക്കുമെന്നുതന്നെയാണ് നിര്‍മാതാക്കളുടെ പ്രതീക്ഷ.

DONT MISS
Top