“ഇനിയും കാത്തിരിക്കാനാകില്ല, കോണ്‍ഗ്രസില്‍ ചേരുന്നു”, ആരാധകരെ പറ്റിച്ച് ചേതന്‍ ഭഗതിന്റെ നേരമ്പോക്ക്


കോണ്‍ഗ്രസില്‍ ചേരാന്‍ പോവുകയാണ് താന്‍ എന്ന ചേതന്‍ ഭഗതിന്റെ ട്വീറ്റ് കണ്ടവര്‍ അതിശയിച്ചു. പ്രത്യേകിച്ച് പാര്‍ട്ടി അനുഭാവങ്ങള്‍ നേരിട്ട് പ്രകടിപ്പിക്കാതെ സാമൂഹിക മാധ്യമങ്ങളില്‍ എഴുത്തുകുത്തുകള്‍ നടത്തിയ ചേതന്‍ ഇത്തരത്തിലൊരു ട്വീറ്റ് ചെയ്തപ്പോള്‍ പലരും ഞെട്ടിപ്പോയെന്നുതന്നെ പറയാം.

കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നും രാഹുലിനൊപ്പം അണിചേരുമെന്നും അദ്ദേഹം കുറിച്ചു. ട്വീറ്റിനൊപ്പം ഒരു ലിങ്കും ചേതന്‍ പങ്കുവച്ചു. എന്നാല്‍ ഈ ലിങ്കില്‍ കയറി നോക്കിയവരാണ് അക്ഷരാര്‍ത്ഥത്തില്‍ മണ്ടന്മാരായത്.

ഏപ്രില്‍ ഫൂള്‍ ദിനത്തിന്റെ വിക്കിപീഡിയ പേജിലേക്കുള്ള ഒരു ലിങ്കായിരുന്നു അത്. ഇതോടെ ട്വീറ്റ് കണ്ട് ചേതനെ ആശംസിച്ചവരെല്ലാം വെട്ടിലായി. എല്ലാവരേയും കബളിപ്പിച്ച ചേതന്റെ ഏപ്രില്‍ഫൂള്‍ സ്‌പെഷ്യല്‍ കുറിപ്പായിരുന്നു അത്. അദ്ദേഹത്തിന്റെ ട്വീറ്റ് താഴെ കാണാം.

DONT MISS
Top