സന്തോഷ് ട്രോഫി: കേരള ടീമിനെ അഭിനന്ദിച്ച് കായിക വകുപ്പ് മന്ത്രി എസി മൊയ്തീന്‍

എസി മൊയ്തീന്‍, കേരള ടീം

കൊച്ചി: ബംഗാളിനെ തോല്‍പ്പിച്ച് സന്തോഷ് ട്രോഫി നേടിയ കേരള ടീമിനെ കായിക മന്ത്രി എസി മൊയ്തീന്‍ അഭിനന്ദിച്ചു. ടീം അംഗങ്ങളേയും പരിശീലകരേയും മന്ത്രി ഫോണില്‍ വിളിച്ചാണ് അഭിനന്ദനം അറിയിച്ചത്.

ഗ്രൂപ്പ് മത്സരങ്ങളിലടക്കം ഒറ്റമത്സരം പോലും തോല്‍ക്കാതെ കേരളം ചാമ്പ്യന്‍മാരായത് ഏറെ അഭിമാനകരമാണ്. 14 വര്‍ഷത്തിന് ശേഷം ആറാമത്തെ തവണ നേടിയ ഈ കീരിട നേട്ടം കായിക കേരളത്തിന് ആവേശകരമാണ്. ഫുട്‌ബോളിനെ ഏറെ സ്‌നേഹിക്കുന്ന ജനതയാണ് മലയാളികള്‍. ഈ വിജയം കേരളത്തിന് സന്തോഷം പകരുന്നതാണ്. ഈ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കളിക്കാരെയും പരിശീലകരേയും മാനേജരെയും അഭിനന്ദിക്കുന്നു, സന്തോഷത്തില്‍ പങ്കുചേരുന്നു.

DONT MISS
Top