കാഞ്ഞങ്ങാട് സംഭവവുമായി വിപ്ലവ വിദ്യാർത്ഥി സംഘടനയ്ക്ക് ഒരു ബന്ധവുമില്ല; പരിഹാസവുമായി ജയശങ്കര്‍

എ ജയശങ്കര്‍ (ഫയല്‍ ചിത്രം)

കാഞ്ഞങ്ങാട് നെഹ്‌റു കോളെജ് പ്രിന്‍സിപ്പാള്‍ പിവി പുഷ്പജയുടെ വിരമിക്കല്‍ ചടങ്ങിനിടെ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ബോര്‍ഡ് സ്ഥാപിക്കുകയും ക്യാംപസിനകത്ത് പടക്കം പൊട്ടിച്ച് ആഘോഷിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകന്‍ ജയശങ്കര്‍. ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

പണ്ഡിറ്റ് നെഹ്രുവും ഡോ അംബേദ്കറും കൂട്ടരും എഴുതിയുണ്ടാക്കിയ ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളിൽ അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും ഉൾപ്പെടുന്നു. കാഞ്ഞങ്ങാട്ട്, അതേ നെഹ്രുവിന്റെ  പേരിലുളള കോളെജ് അതേ അവകാശങ്ങൾ ചവിട്ടി മെതിക്കുകയാണെന്നാണ് ജയശങ്കറിന്റെ പരിഹാസം.

പെൻഷൻ പറ്റി പിരിയുന്ന പ്രിൻസിപ്പലിന് കുഴിമാടം തീർത്തു പുഷ്പചക്രം സമർപ്പിച്ചത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് സഖാവ് പ്രാക്കുളം ചെഗുവേര പറഞ്ഞിട്ടുണ്ട്. അഹങ്കാരിയായ പ്രിൻസിപ്പലിന്റെ  കസേര കത്തിക്കുന്നതിലോ ഘെരാവോ ചെയ്യുന്നതിലോ തെറ്റില്ല. ജയശങ്കര്‍ പറയുന്നു.

ജയശങ്കര്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്, 

ഇതാണ് ഫാസിസം, മൗലികാവകാശ ലംഘനം!

പണ്ഡിറ്റ് നെഹ്രുവും ഡോ അംബേദ്കറും കൂട്ടരും എഴുതിയുണ്ടാക്കിയ ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളിൽ അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും ഉൾപ്പെടുന്നു. കാഞ്ഞങ്ങാട്ട്, അതേ നെഹ്രുവിൻ്റെ പേരിലുളള കോളേജ് അതേ അവകാശങ്ങൾ ചവിട്ടി മെതിക്കുന്നു.

പ്രിൻസിപ്പൽ പുഷ്പജ ഒരു ദുരന്തമാണെന്ന അഭിപ്രായം തുറന്നു പറയാൻ വിദ്യാർത്ഥി സഖാക്കൾക്ക് അവകാശമുണ്ട്. എന്തു കാരണം കൊണ്ടായാലും പടക്കം പൊട്ടിക്കാനും ലാത്തിരി പൂത്തിരി കമ്പിത്തിരി കത്തിക്കാനും അവകാശമുണ്ട്. മധുര പലഹാരം കൊടുക്കാനും കഴിക്കാനും അവകാശമുണ്ട്. അതൊന്നും വിലക്കാൻ ഒരു തുക്ക്ടി സായ്പിനും അധികാരമില്ല.

പെൻഷൻ പറ്റി പിരിയുന്ന പ്രിൻസിപ്പലിൻ്റെ കുഴിമാടം തീർത്തു പുഷ്പചക്രം സമർപ്പിച്ചത് ആവിഷ്കാര സ്വാതന്ത്ര്യത്തിൻ്റെ ഭാഗമാണെന്ന് സഖാവ് പ്രാക്കുളം ചെഗുവേര പറഞ്ഞിട്ടുണ്ട്. അഹങ്കാരിയായ പ്രിൻസിപ്പലിൻ്റെ കസേര കത്തിക്കുന്നതിലോ ഘെരാവോ ചെയ്യുന്നതിലോ തെറ്റില്ല.

കാഞ്ഞങ്ങാട് സംഭവവുമായി വിപ്ലവ വിദ്യാർത്ഥി സംഘടനയ്ക്ക് ഒരു ബന്ധവുമില്ല. അതേസമയം, മൗലികാവകാശ ലംഘനം കണ്ടു വെറുതെയിരിക്കുകയുമില്ല.

DONT MISS
Top