പാകിസ്താനുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാകണം; മോദിയോട് മെഹബൂബ മുഫ്തി

മെഹബൂബ മുഫ്തി

ശ്രീനഗര്‍: പാക്‌സ്താനുമായി ചര്‍ച്ചകള്‍ നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകണമെന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. അയല്‍ രാജ്യവുമായി സമാധാനം പുനഃസ്ഥാപിക്കുന്നതിന് പ്രധാനമന്ത്രി മുന്‍കൈ എടുക്കണം എന്നതാണ് മെഹബൂബ മുഫ്തിയുടെ ആവശ്യം.

അനുരഞ്ജ നീക്കങ്ങള്‍ ഫലം ചെയ്യും.  അതിനാല്‍ പാകിസ്താനുമായി പ്രധാനമന്ത്രി ചര്‍ച്ചകള്‍ക്ക് തയ്യാറാകണം എന്നാണ് മെഹബൂബ മുഫ്തി ആവശ്യപ്പെട്ടത്. അയല്‍രാജ്യങ്ങളില്‍ നിന്നും വാഗ്ദാനങ്ങള്‍ നമ്മള്‍ നേടിയെടുക്കണം. എന്നാല്‍ ഒരിക്കലും അവര്‍ ഇന്ത്യയ്‌ക്കെതിരെ പ്രവര്‍ത്തിക്കാന്‍ തയ്യാറാകില്ലെന്നും മെഹബൂബ മുഫ്തി പറഞ്ഞു.

കശ്മീര്‍ താഴ്‌വരകളില്‍ മുഴങ്ങുന്ന ആസാദി മുദ്രാവാക്യങ്ങള്‍ ഇല്ലാതാക്കാന്‍ നമുക്ക് സാധിക്കണം. ചൈനയുടെയും പാകിസ്താന്റെയും സാമ്പത്തിക ഇടനാഴി അതിനൊരു വഴിയാണ് തുറന്നു തരുന്നത്. പുതിയ റോഡുകള്‍ നിര്‍മിക്കുന്നതോടെ ആസാദി എന്ന മുദ്രാവാക്യം ഇല്ലാതാകും എന്നും മുഫ്തി പറഞ്ഞു.

വാജ്‌പേയ് സര്‍ക്കാര്‍ പാകിസ്താനുമായി ചര്‍ച്ച നടത്താന്‍ തയ്യാറായിരുന്നു. അതുപോലെ നരേന്ദ്ര മോദിയും തയ്യാറാകണം. യുദ്ധത്തിലൂടെ ആരും ഇതുവരെ ഒന്നും നേടിയിട്ടില്ല. അത് ഇരു രാജ്യങ്ങളും മനസിലാക്കിയിട്ടുണ്ട്. അതിനാല്‍ ഇരു രാജ്യങ്ങളും ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം എന്നും അവര്‍ ആവശ്യപ്പെട്ടു.

DONT MISS
Top