നെഹ്‌റു കോളെജില്‍ പ്രിന്‍സിപ്പാളിനെ അപമാനിച്ച സംഭവം ; എസ്എഫ്.ഐ നേതൃത്വം പ്രതിരോധത്തില്‍

കാസര്‍ഗോഡ്:  നെഹ്‌റു കോളേജില്‍ പ്രിന്‍സിപ്പാളിനെ വിദ്യാര്‍ത്ഥികള്‍ അപമാനിച്ച സംഭവം രാഷട്രീയ ആയുധമാക്കാന്‍ പ്രതിപക്ഷ സംഘടനകളുടെ നീക്കം.പ്രിന്‍സിപ്പാളിന് മാനേജ്‌മെന്റ് പൂര്‍ണ്ണ പിന്തുണ  നല്‍കാന്‍ തീരുമാനിച്ചതോടെ എസ്എഫ്.ഐ നേതൃത്വം കൂടുതല്‍ പ്രതിരോധത്തിലായി.അതേ സമയം അന്വേഷണ വിധേയമായി മൂന്ന് വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്നും സസ്‌പെന്ധ് ചെയ്യതു.

പടന്നക്കാട് നെഹ്‌റു കോളേജിലെ പ്രിന്‍സിപ്പാള്‍ പി.വി പുഷ്പജയുടെ വിരമിക്കല്‍ ചടങ്ങിനിടെ പടക്കം പൊട്ടിച്ചും ആദരാജ്ഞലികള്‍ അര്‍പ്പിച്ച് കൊണ്ടും ബോര്‍ഡ് സ്ഥാപിച്ച സംഭവത്തില്‍ കടുത്ത നടപടികളുമായി മുന്നോട്ട് പോകാന്‍ മാനേജ്‌മെന്റ് തിരുമാനിച്ചതോടെ എസ്.എഫ്.ഐ നേതൃത്വംപ്രതിരോധത്തിലായി. സംഭവത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഉള്‍പെട്ടിട്ടുണ്ടങ്കില്‍ നടപടി സ്വീകരിക്കുമെന്ന് നേതൃത്വം വ്യക്തമാക്കുമ്പോഴും പ്രിന്‍സിപ്പാളിനെതിരെയുള്ളവിദ്യാര്‍ഥികളുടെ സ്വാഭാവിക പ്രതിഷേധം മാത്രമാണ് നടന്നതെന്നാണ് എസ്.എഫ്.ഐ യുടെ വിശദീകരണം.

എസ്.എഫ് ഐ ക്ക് പങ്കില്ലെന്ന് നേതൃത്വം ആവര്‍ത്തിച്ച് പറയുമ്പോഴും പ്രിന്‍സിപ്പാളും മാനേജ്‌മെന്റും എസ്.എഫ് ഐ യാണ് പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് .സംഭവുമായി ബന്ധപ്പെട്ട സസ്‌പെന്ധ് ചെയ്യപെട്ട വിദ്യാര്‍ത്ഥികളായ മുഹമ്മദ് അനീസ് ,ശരത്ദാമോദരന്‍ ,എം.പി പ്രവീണ്‍ എന്നിവര്‍ എസ് എഫ് ഐ പ്രവര്‍ത്തകരെന്നാണ് പ്രിന്‍സിപളിന്റെ ആരോപണം.സംഭവത്തിന് ഉത്തരവാദികളായ വിദ്യാര്‍ത്ഥികള്‍ക്ക് കോളേജ് തല സസ്പന്‍ഷന് പുറമെ ക്രിമനല്‍ കുറ്റത്തിനും നടപടി നേരിടെണ്ടി വരും.സംഭവത്തെ കുറിച്ച് വിദ്യാഭ്യസ വകുപ്പ് ഡയറക്ടര്‍ക്ക് കോളേജ് അധികൃതര്‍ നല്‍കുന്ന റിപ്പോര്‍ട്ടും എസ്.എഫ്.ഐ നേതൃത്വത്തിന് തിരിച്ചടിയാകും

DONT MISS
Top