സുബാഷിശ് റോയി ഇനി മഞ്ഞപ്പടയിലുണ്ടാകില്ല; ബ്ലാസ്റ്റേഴ്‌സിന്റെ അത്ഭുത മനുഷ്യനെ റാഞ്ചിയെടുത്ത് ജംഷഡ്പൂര്‍ എഫ്‌സി


ബ്ലാസ്റ്റേഴ്‌സ് കോട്ടകാത്ത ഉരുക്ക് കൈകള്‍ കേരളത്തിന് നഷ്ടമായി. ജംഷഡ്പൂര്‍ എഫ്‌സിയിലേക്കാണ് കേരളാ ഗോള്‍ കീപ്പര്‍ സുഭാഷിശ് റോയി എത്തുന്നത്. മികച്ച പ്രകടനം കാഴ്ച്ചവച്ച സുഭാഷിശിനെ നഷ്ടമാകുന്നത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായേക്കും.

മികച്ച മറ്റൊരു ഗോള്‍ കീപ്പറുമായി ബ്ലാസ്‌റ്റേഴ്‌സ് കരാറിലെത്തിയിട്ടില്ല. പോള്‍ റചുബ്ക നിലവില്‍ ബ്ലാസ്‌റ്റേഴ്‌സിലുണ്ട്. അതുകൊണ്ടുതന്നെ സൂപ്പര്‍ കപ്പിന് മുമ്പായി മറ്റൊരു ഗോള്‍കീപ്പര്‍ ടീമിലെത്താന്‍ സാധ്യത കുറവാണ്. ഇറങ്ങിയ കളികളിലെല്ലാം മികച്ച പ്രകടനമായിരുന്നു റോയ് കാഴ്ച്ചവച്ചിരുന്നത്. പലപ്പോഴും അതിശയകരമായ നീക്കങ്ങള്‍ പുറത്തെടുത്തിരുന്ന അദ്ദേഹം ലീഗിലെ ഏറ്റവും റിഫ്‌ലക്‌സുള്ള ഗോള്‍ കീപ്പര്‍ എന്ന വിലയിരുത്തല്‍ നേടിയെടുത്തു.

അപ്രതീക്ഷിതമായാണ് റോയ് ജംഷഡ്പൂര്‍ ക്യാമ്പിലെത്തിയത്. സുബ്രതാ പോളുമായുള്ള കരാര്‍ പുതുക്കിയതിനാല്‍ ജംഷഡ്പൂര്‍ ഇത്തരമൊരു നീക്കം നടത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. മറ്റൊരു ഇന്ത്യന്‍ കീപ്പര്‍ വൈകാതെ തന്നെ ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിലെത്തുമെന്ന് പ്രതീക്ഷിക്കാനാകും.

DONT MISS
Top