‘നേരമായി നിലാവിലെ’..; ശ്രേയ ഘോഷാല്‍ ആലപിച്ച ‘പൂമരത്തി’ലെ ഓഡിയോ ഗാനം പുറത്തിറങ്ങി

കാളിദാസ് ജയറാമിനെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരത്തിലെ ഒരു ഗാനം കൂടി പുറത്തിറങ്ങി. ശ്രേയാ ഘോഷാല്‍ ആലപിച്ച നേരമായി നിലാവിലെ എന്ന ഓഡിയോ ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചിരിക്കുന്നത്.

അജീഷ് ദാസന്റെ വരികള്‍ക്ക് ഫൈസല്‍ റാസിയാണ് ഈണം നല്‍കിയത്. ചിത്രത്തിലെ ഇതുവരെ പുറത്തിറങ്ങിയ ഗാനങ്ങള്‍ എല്ലാം തന്നെ വലിയ ഹിറ്റായി മാറിയിരുന്നു.

മാര്‍ച്ച് പതിനഞ്ചിനായിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ഡോക്ടര്‍ പോളാണ് ചിത്രം നിര്‍മിക്കുന്നത്. സംവിധായകനും ചിത്രത്തില്‍ നിര്‍മാണ പങ്കാളിയാണ്.

DONT MISS
Top