തല നഷ്ടപ്പെട്ട കോഴി ഒരാഴ്ച കഴിഞ്ഞും ജീവിക്കുന്നു; കോഴിയെ സന്യാസിമാര്‍ ദത്തെടുത്തു(വീഡിയോ)

തലനഷ്ടപ്പെട്ട കോഴി

തല നഷ്ടപ്പെട്ടിട്ടും ഒരാഴ്ചക്കാലമായി ജീവിക്കുന്ന കോഴി എല്ലാവര്‍ക്കും കൗതുകമാവുകയാണ്. ചുണ്ടും മുഖവും തലയോട് ചേര്‍ന്നുള്ള ഒരു ഭാഗവും നഷ്ടപ്പെട്ടെങ്കിലും കോഴി ഇപ്പോഴും പൂര്‍ണ്ണ ആരോഗ്യത്തോടെയാണ് ജീവിക്കുന്നത്.

തായിലന്‍ഡിലെ റായ്ച്ചാബുറിയിലാണ് അപൂര്‍വ്വമായ ഈ സംഭവം. കോഴിയെ ഒരു വനിതാ ഡോക്ടറാണ് ദിവസങ്ങളായി പരിചരിക്കുന്നത്. എന്നാല്‍ കോഴിയെ ഇപ്പോള്‍ ഒരു കൂട്ടം സന്യാസിമാര്‍ ദത്തെടുത്തിരിക്കുകയാണ്.

കോഴിക്ക് സിറിഞ്ച് ഉപയോഗിച്ച് സന്യാസിമാര്‍ വെള്ളവും മരുന്നും നല്‍കുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നുണ്ട്. തല അറ്റ് പോയെങ്കിലും എഴുന്നേറ്റ് നില്‍ക്കുന്ന കോഴിയുടെ ചിത്രങ്ങളായിരുന്നു ആദ്യം പുറത്തുവന്നത്. ഇന്നലെയാണ് കോഴിക്ക് സിറിഞ്ച് ഉപയോഗിച്ച് മരുന്ന് നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ സന്യാസിമാര്‍ പുറത്തുവിട്ടത്.

DONT MISS
Top