നെഹ്‌റു കോളെജ് പ്രിന്‍സിപ്പളിനെ അവഹേളിച്ച സംഭവം: നിയമനടപടി സ്വീകരിക്കുമെന്ന് മാനേജ്‌മെന്റ്

പിവി പുഷ്പജ, പ്രിന്‍സിപ്പളിനെ അവഹേളിച്ച് പതിപ്പിച്ച പോസ്റ്റര്‍

കാസര്‍ഗോഡ്: കാഞ്ഞങ്ങാട് നെഹ്‌റു കോളെജ് പ്രിന്‍സിപ്പള്‍ പിവി പുഷ്പജയുടെ വിരമിക്കില്‍ ചടങ്ങിനിടെ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ബോര്‍ഡ് സ്ഥാപിക്കുകയും ക്യാംപസിനകത്ത് പടക്കം പൊട്ടിച്ച് ആഘോഷിക്കുകയും ചെയ്ത സംഭവത്തില്‍ നിയമനടപടി സ്വീകരിക്കാന്‍ മാനേജ്‌മെന്റ് തലത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. കോളെജ് തലത്തില്‍ സസ്‌പെന്‍ഷന്‍ ഉള്‍പ്പടെയുള്ള നടപടികളും സ്വീകരിക്കും.

ഇതിനായി അധ്യാപകരെ ഉള്‍പ്പെടുത്തി അന്വേഷണ കമ്മിറ്റിയെ നിയോഗിക്കും. പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചു. കോളെജില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നിരോധിക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ ആലോചിക്കുമെന്നും ഇവര്‍ കൂട്ടി ചേര്‍ത്തു.

ഇത്തരം സംഭവം മറ്റൊരു കോളെജിലും ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോകാന്‍ പ്രിന്‍സിപ്പാളിന് പൂര്‍ണ്ണ പിന്തുണയും മാനേജ്‌മെന്റ് പ്രതിനിധികള്‍ ഉറപ്പ് നല്‍കി.

അതേസമയം, പ്രിന്‍സിപ്പളിനെ അവഹേളിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖം നോക്കാതെ നടപടി എടുക്കുമെന്നും വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു.

DONT MISS
Top