പൊട്ടിചിരിയുണര്‍ത്തി കുട്ടനാടന്‍ മാര്‍പാപ്പയുടെ ആനിമേറ്റഡ് വീഡിയോ

തിയേറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രം കുട്ടനാടന്‍ മാര്‍പാപ്പയുടെ ആനിമേറ്റഡ് വീഡിയോ പുറത്തിറങ്ങി. തിയേറ്ററില്‍ പൊട്ടിചിരിയുണര്‍ത്തിയ ചിത്രത്തിന്റെ ആനിമേറ്റഡ് വീഡിയോയും മനോഹരമായ രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.

കുട്ടനാടിന്റെ പഞ്ചാത്തലം പ്രമേയമാക്കി നവാഗതനായ ശ്രീജിത്ത് വിജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീജിത്ത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. മലയാളം മൂവി മെയ്‌ക്കേഴ്‌സ് ആന്‍ഡ് ഗ്രാന്‍ഡ് ഫിലിം കോര്‍പ്പറേഷന്റെ ബാനറില്‍ ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂര്‍, അജി മേടയില്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

നര്‍മ്മത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് ഒരുങ്ങുന്ന കുട്ടനാടന്‍ മാര്‍പാപ്പയില്‍ കുഞ്ചാക്കോ ബോബന് പുറമെ അതിഥി രവി, അജു വര്‍ഗീസ്, ശാന്തി കൃഷ്ണ, സൗബിന്‍ ഷാഹിര്‍, ഇന്നസെന്റ്, രമേശ് പിഷാരടി, ധര്‍മ്മജന്‍, സലിംകുമാര്‍, ടിനി ടോം എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

DONT MISS
Top