എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ പ്രഖ്യാപിച്ച പട്ടിണിസമരം മാറ്റിവെച്ചു

കാസര്‍ഗോഡ്:  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഏപ്രില്‍ മൂന്ന് മുതല്‍ സെക്രട്ടറയേറ്റിന് മുന്നില്‍ പ്രഖ്യാപിച്ച പട്ടിണിസമരം മാറ്റിവെച്ചു. ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെ തുടര്‍ന്നാണ് തിരുമാനം. അതേ സമയം ഏപ്രില്‍ 3 ന് കാസര്‍ഗോഡ് ഒപ്പുമര ചുവട്ടില്‍ അമ്മമാര്‍ക്കും പറയാനുണ്ട് എന്ന വിശീദീകരണ പരിപാടി സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട് .

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും അവരുടെ കുടുംബങ്ങളും അടുത്ത മാസം മൂന്നാം തിയ്യതി മുതല്‍ തിരുവനന്തപുരത്ത് സെക്രട്ടയേറ്റിന് മുന്നില്‍ പ്രഖ്യാപിച്ച അനിശ്ചിതകാല പട്ടിണി സമരമാണ് മാറ്റിവെച്ചത്.ദുരിതബാധിതരുടെ കടങ്ങള്‍ ഉള്‍പ്പടെ എഴുതി തള്ളാനുള്ള സര്‍ക്കാര്‍ പ്രഖ്യപനത്തെ തുടര്‍ന്നാണ് തീരുമാനം

റിപ്പോര്‍ട്ടര്‍ ടിവി വാര്‍ത്ത പരമ്പരയായ പെയ്‌തൊഴിയാത്ത ദുരിതങ്ങളെ തുടര്‍ന്നാണ് വിഷയത്തില്‍ സര്‍ക്കാരിന്റെ അടിയന്തിര ഇടപെടലുണ്ടായത്.അതേ സമയം മൂന്നാം തിയ്യതി കാസര്‍ഗോഡ് ഒപ്പ് മരച്ചുവട്ടില്‍ അമ്മമാര്‍ക്കും പറയാനുണ്ട് എന്ന വിശദീകരണ പരിപാടി സംഘടിപ്പിക്കാന്‍ പീഡിത ജനകീയ മുന്നണി തീരുമാനിച്ചിട്ടുണ്ട്.സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കിയില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി അറിയിച്ചു

DONT MISS
Top