“വേണ്ടായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു, മാപ്പ്”, കാര്‍ത്തിക്കിനോട് ക്ഷമചോദിച്ച് ഗൗതം മേനോന്‍

ഗൗതം മേനോന്‍, കാര്‍ത്തിക് നരേന്‍

നരകാസൂരന്‍ എന്ന ചിത്രം നല്ല രീതിയില്‍ മുന്നോട്ടുപോകുന്നതിനിടെ കാര്‍ത്തിക് നരേന്റെ സമീപനം വിഷമം സൃഷ്ടിക്കുന്നുവെന്ന് ഗൗതം മേനോന്‍. എന്നാല്‍ തന്റെ ഭാഗത്ത് വീഴ്ച്ചകള്‍ സംഭവിച്ചുവെന്നുപറഞ്ഞ ഗൗതം മേനോന്‍ കാര്‍ത്തിക്കിനോട് മാപ്പുചോദിച്ചു.

എന്നാല്‍ സിനിമയ്ക്കായി താന്‍ പണം നല്‍കിയിട്ടുണ്ട് എന്ന് ഗൗതം മേനോന്‍ പറഞ്ഞു. ചിത്രത്തിന്റെ ട്രെയിലര്‍, പോസ്റ്റര്‍ ചിലവുകള്‍ക്കെല്ലാം വേണ്ടപോലെ പണം നല്‍കി. നരകാസൂരന്റെ 50 ശതമാനം ലാഭവിഹിതം ഒന്നും എനിക്ക് ആവശ്യമില്ല. അദ്ദേഹത്തോട് കടുപ്പിച്ച് മറുപടി പറയേണ്ടിവരുന്നത് എനിക്ക് ഒഴിവാക്കാമായിരുന്നു. അതില്‍ ഞാന്‍ മാപ്പുപറയുന്നു. ടീമില്‍നിന്ന് താന്‍ പുറത്തുപോകണമെന്നാണ് കാര്‍ത്തിക്കിന്റെ ആഗ്രഹമെങ്കില്‍ അതിനും താന്‍ ഒരുക്കമാണെന്നും ഗൗതം മേനോന്‍ പറഞ്ഞു.

കഴിഞ്ഞദിവസം കാര്‍ത്തിക് നരേന്‍ ഗുരുതരമായ ആരോപണങ്ങളാണ് ഗൗതം മേനോനെതിരെ ഉന്നയിച്ചത്. തന്റെ ചിത്രത്തിനായി പണം മുടക്കാമെന്നേറ്റിട്ടും ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ല, തന്റെ ചിത്രത്തിനായി പണം വാങ്ങിയിട്ട് അത് മറ്റുള്ള ചിത്രങ്ങള്‍ക്കായി മുടക്കുന്നു എന്നിങ്ങനെ നിരവധി ആരോപണങ്ങള്‍ കാര്‍ത്തിക് ഉയര്‍ത്തി. ഇവ ഭാഗികമായി സമ്മതിക്കുന്നു എന്നുള്ള സൂചനയായി ഗൗതം മേനോന്റെ മാപ്പുപറച്ചില്‍.

DONT MISS
Top