‘തൂവെണ്ണിലാ പാല്‍ത്തുളളിപോല്‍’.. ‘മോഹന്‍ലാലി’ലെ വീഡിയോ ഗാനം പുറത്തിറങ്ങി

മഞ്ജു വാര്യറെ കേന്ദ്ര കഥാപാത്രമാക്കി സജിത് യാഹിയ സംവിധാനം ചെയ്യുന്ന മോഹന്‍ലാലിലെ വീഡിയോ ഗാനം പുറത്തിറങ്ങി. തൂവെണ്ണിലാ പാല്‍ത്തുള്ളിപോല്‍ എന്ന ഗാനമാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ടോനി ജോസഫാണ് ഈണം നല്‍കിയത്. കാര്‍ത്തിക്കാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഇന്ദ്രജിത്ത് സുകുമാരന്‍, സലിം കുമാര്‍, അജു വര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈന്‍ഡ് സെറ്റ് മൂവീസിന്റെ ബാനറില്‍ അനില്‍ കുമാറാണ് ചിത്രം നിര്‍മിക്കുന്നത്.

DONT MISS