50 ലക്ഷം രൂപ വിലയുള്ള ഔഡി കാറിന് അജ്ഞാതന്‍ തീയിട്ടു; പൊലീസ് അന്വേഷണം ആരംഭിച്ചു

കാറില്‍ തീപിടിച്ചിരിക്കുന്നു

പൂന: പൂനയില്‍ 50 ലക്ഷം രൂപ വിലയുള്ള ഔഡി കാറിന് അജ്ഞാതന്‍ തീയിട്ടു. പൂനയിലെ ധയാരിയയില്‍ പാര്‍ക്കിംഗ് സ്ഥലത്ത് നിര്‍ത്തിയിട്ട ഔഡി ക്യൂ5 എസ്‌യുവി കാറിനാണ് ബൈക്കില്‍ എത്തിയ അജ്ഞാതന്‍ തീയിട്ടത്.

വാഹനം പൂര്‍ണ്ണമായും കത്തിനശിച്ചു. ബൈക്കില്‍ എത്തിയ അജ്ഞാതരായ രണ്ട്‌പേര്‍ പാര്‍ക്ക് ചെയ്ത വാഹനത്തിന് സമീപത്ത് ഇറങ്ങുന്നതായും ശേഷം വാഹനത്തിന് തീകൊളുത്തുന്നതിന്റേയും ദൃശ്യങ്ങള്‍ സമീപത്തുള്ള സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

ബൈക്കില്‍ നിന്നും ഒരാള്‍ ഇറങ്ങുകയും നിലത്തുനിന്നു എന്തോ ഒരു സാധനം വണ്ടിക്ക് മുളിലേക്ക് എറിയുന്നതായുമാണ് ദൃശ്യങ്ങളില്‍ ഉള്ളത്. വണ്ടിയില്‍ തീ പടര്‍ന്ന ഉടന്‍ തന്നെ ബൈക്ക് അവിടെ നിന്നും പോകുന്നതായും ദൃശ്യങ്ങളില്‍ ഉണ്ട്.

കാറിന് തീകൊളുത്തിയത് ആരാണെന്നോ എന്തിനാണെന്നോ വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വാഹനത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന മാരുതി സുസുക്കിക്കും ഹോണ്ട സിറ്റിക്കും തീപിടിച്ചിരുന്നു.

DONT MISS
Top