ഐഎസില്‍ ചേര്‍ന്ന നാല് കാസര്‍ഗോഡ് സ്വദേശികള്‍ യുഎസ് ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ഐഎസില്‍ ചേര്‍ന്ന നാല് മലയാളികള്‍ കൊല്ലപ്പെട്ടു. കാസര്‍ഗോഡ് സ്വദേശികളായ നാലുപേരാണ് കൊല്ലപ്പെട്ടത്. എന്നാല്‍ ഇതുസംബന്ധിച്ച് കേന്ദ്രഏജന്‍സികള്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.

അതേസമയം, ഇതുസംബന്ധിച്ച് എന്‍ഐഎയില്‍ നിന്ന് അനൗദ്യോഗിക വിവരം ലഭിച്ചിട്ടുണ്ടെന്നാണ് ഡിജിപി പ്രതികരിച്ചത്.

കാസര്‍ഗോഡ് പടന്ന സ്വദേശിയായ ഷിഹാബ്, ഭാര്യ അജ്മല, ഇവരുടെ കുട്ടി, തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് മന്‍സാദ് എന്നിവര്‍ കൊല്ലപ്പെട്ടതായാണ് വിവരം.

അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ ബോംബാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്.

DONT MISS
Top