കൊച്ചിയില്‍ കോഫി ഷോപ്പ് ഉടമകളെ ഗുണ്ടാസംഘം തോക്ക് ചൂണ്ടി മര്‍ദ്ദിച്ചു

അക്രമത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഷോപ്പ് ഉടമ

കൊച്ചി: കൊച്ചിയില്‍ ഗുണ്ടാസംഘം കോഫി ഷോപ്പ് നടത്തുന്ന സഹോദരങ്ങളെ തോക്ക് ചൂണ്ടി ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനമേറ്റ കടവന്ത്ര സ്വദേശികളായ കോളിന്‍സും, എമറാള്‍ഡും എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

കോഫി ഷോപ്പുടമകളുടെ മുഖത്തൊഴിക്കാന്‍ പ്രതികള്‍ കരുതിയിരുന്ന ആസിഡ് പൊലിസ് കണ്ടെത്തി. നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ പോള്‍ ആന്റണി എന്ന ഡാനി അടക്കമുള്ള മൂന്നുപേരെ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

DONT MISS
Top