സ്മിത്തിനെ ചതിയന്‍ എന്നുവിളിച്ച് പരിഹസിച്ച് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ആരാധകര്‍ (വീഡിയോ)

പത്രസമ്മേളനത്തിനിടയില്‍ സ്മിത്ത് പൊട്ടിക്കരയുന്നു

ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ എന്ന് വിലയിരുത്തപ്പെടുന്ന നിലയില്‍നിന്ന് താഴേക്ക് ഒരു കൂപ്പുകുത്തല്‍. ഓസിസ് ഹീറോ സ്മിത്ത് കടന്നുപോകുന്നത് ഏറ്റവും വെല്ലുവിളിയുയര്‍ന്ന ഘട്ടത്തിലൂടെയാണ്. പന്തില്‍ കൃത്രിമം കാണിച്ചുവെന്ന നാണക്കേട് അദ്ദേഹത്തെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു.

ജോഹന്നസ് ബര്‍ഗിലെ വിമാനത്താവളത്തില്‍വച്ച് ക്രിറ്റ് പ്രേമികള്‍ അദ്ദേഹത്തിനെതിരെ തിരിയുന്ന വീഡിയോ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. പൊലീസും മാധ്യമ പ്രവര്‍ത്തകരും മറ്റുള്ളവരും പൊതിഞ്ഞുനില്‍ക്കുന്നെങ്കിലും കാണികള്‍ അദ്ദേഹത്തെ ചതിയന്‍ എന്നും വഞ്ചകന്‍ എന്നും വിളിച്ച് അപമാനിക്കുകയാണ്. സ്മിത്തിനെതിരെ അത്രവലിയ പൊതുവികാരമാണ് ഉയരുന്നതെന്ന് വ്യക്തം.

വാര്‍ണര്‍ക്കും സമാനമായ അവസ്ഥയിലൂടെയാണ് കടന്നുപോകേണ്ടിവരുന്നത്. ഇരുവരില്‍നിന്നും നായക-ഉപനായക സ്ഥാനങ്ങള്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ എടുത്തുമാറ്റിയിട്ടുണ്ട്. എന്തായാലും ആജീവനാന്ത വിലക്കോ ഒരു പതിറ്റാണ്ട് വിലക്കോ പോലുള്ള കടുത്ത ശിക്ഷയ്ക്ക് പകരം പേരിന് ഒരുവര്‍ഷം വിലക്കിക്കൊണ്ട് സംഭവം ഒതുക്കിത്തീര്‍ത്ത അധികൃതരുടെ നടപടിയില്‍ ഇരുവരുടേയും ആരാധകര്‍ക്ക് സന്തോഷിക്കാം. ഏഷ്യന്‍ രാജ്യങ്ങളിലെ കളിക്കാര്‍ ആയിരുന്നെങ്കില്‍ എന്താകും ഐസിസിയുടെ നിലപാട് എന്നത് സോഷ്യല്‍ മീഡിയയിലെ ക്രിക്കറ്റ് ചര്‍ച്ചാവേദികളിലെ സജീവ വിഷയമാണ്.

DONT MISS
Top