കേംബ്രിഡ്ജ് അനലറ്റിക്ക ഓഫീസില്‍ ത്രിവര്‍ണ കൈപ്പത്തി; പ്രതികരിക്കാതെ കോണ്‍ഗ്രസ്

കേംബ്രിഡ്ജ് അനലറ്റിക്കയുമായി കോണ്‍ഗ്രസിനും ബിജെപിക്കും ബന്ധമുണ്ട് എന്ന് വ്യക്തമാക്കുന്ന നിരവധി റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസിനെ കൂടുതല്‍ വെട്ടിലാക്കിക്കൊണ്ട് മറ്റൊരു ചിത്രം പുറത്തുവന്നിരിക്കുകയാണ്. കേംബ്രിഡ്ജ് അനലറ്റിക്കയുടെ ഓഫീസില്‍നിന്നുള്ളതാണ് ചിത്രം.

കോണ്‍ഗ്രസ് ചിഹ്നമായ കൈപ്പത്തിയുടെ ചിത്രം കേംബ്രിഡ്ജ് അനലിറ്റിക്കയുടെ ഓഫീസില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നതാണ് ചിത്രത്തിലുള്ളത്. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമാണ് മൂന്നുവര്‍ണമുള്ള പ്രശസ്തമായ ഈ കൈപ്പത്തി. പ്രമുഖരായ ഇടപാടുകാരെയാണ് ഭിത്തിയില്‍ ‘ടെസ്റ്റിമോണിയല്‍’ രീതിയില്‍ പ്രദര്‍ശിപ്പിക്കാറ്. ഇത്തരത്തില്‍ അനലറ്റിക്കയുടെ ഏറ്റവും പ്രമുഖരായ ഇടപാടുകാര്‍ കോണ്‍ഗ്രസാണെന്ന് ഈ ചിത്രം പ്രദര്‍ശിപ്പിച്ച് പലരും ആരോപിക്കുന്നു.

സ്മൃതി ഇറാനിയുള്‍പ്പെയെയുള്ളവര്‍ ഈ വിഷയത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ചു. കോണ്‍ഗ്രസിന്റെ കൈപ്പത്തി കേംബ്രിഡ്ജ് അനലറ്റിക്കയ്‌ക്കൊപ്പം എന്നാണ് അവര്‍ പരിഹസിച്ചത്. ഇതുവരെ ഇക്കാര്യം നിഷേധിക്കാന്‍ കോണ്‍ഗ്രസ് തയാറായിട്ടില്ല.

DONT MISS
Top