യുഎസ് വെറ്ററന്‍സ് അഫയേഴ്‌സ് സെക്രട്ടറി ഡേവിഡ് ഷുല്‍കിനെ ട്രംപ് പുറത്താക്കി

ഡോണള്‍ഡ് ട്രംപ്, ഡേവിഡ് ഷുല്‍കിന്‍

വാഷിംഗ്ടണ്‍: വെറ്ററന്‍ അഫയേഴ്‌സ് സെക്രട്ടറി ഡേവിഡ് ഷുല്‍കിനെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുറത്താക്കി. വൈറ്റ് ഹൗസ് ഫിസിഷ്യന്‍ റോണി ജാക്‌സണാണ് പകരം ചുമതല.

ട്വിറ്ററിലൂടെയാണ് ട്രംപ് വിവരം പുറത്തുവിട്ടത്. ബഹുമാനപ്പെട്ട എംഡി റോണി ജാക്‌സണെ പുതിയ വെറ്ററന്‍ അഫയേഴ്‌സ് സെക്രട്ടറിയായി നിയമിക്കുന്ന വിവരം സന്തോഷത്തോടെ അറിയിക്കുന്നതായി ട്രംപ് കുറിച്ചു. ഡേവിഡ് ഷുല്‍കിനിന്റെ സേവനങ്ങള്‍ക്ക് നന്ദി അറിയിക്കുന്നതായും ട്രംപ് കൂട്ടിച്ചേര്‍ത്തു.

റോണി ജാക്‌സണ്‍

പ്രസിഡന്റിന്റെ അജണ്ടയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതാണ് ഡേവിഡിനെ പുറത്താക്കാന്‍ കാരണമായതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം ട്രംപ് ഭരണകൂടം പുറത്താക്കുന്ന രണ്ടാമത്തെ ഉദ്യോഗസ്ഥനാണ് ഡേവിഡ്. സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണെ നേരത്തെ നീക്കിയിരുന്നു.

DONT MISS
Top