ജിയോ പ്രൈം അംഗത്വം അവസാനിക്കുന്നു; ഇനിയെന്ത്?

ജിയോ സിം

ജിയോ വന്ന് ടെലക്കോം മേഖലതന്ന വരുതിയിലാക്കിയപ്പോള്‍ പ്രൈം അംഗത്വം എന്നൊരു സൗകര്യം വച്ചുനീട്ടിയിരുന്നു. കണക്ഷന്‍ എടുക്കുന്നവര്‍ക്ക് പ്രൈം അംഗത്വവും ഫ്രീ എന്നതായിരുന്നു ഓഫര്‍. പ്രൈം അംഗത്വമുള്ളവര്‍ക്ക് കൂടുതല്‍ മികച്ച ഓഫറുകള്‍. അല്ലാത്തവര്‍ക്ക് സുഖകരമായ ഓഫറുകളില്ല.

എന്നാല്‍ പിന്നീട് പണം നല്‍കിയും ഉപഭോക്താക്കള്‍ പ്രൈം അംഗങ്ങളായി. ഒരിക്കലും പ്രൈം അംഗത്വമില്ലാത്തവര്‍ക്ക് ജിയോ ഓഫറുകളും നല്‍കിയില്ല. എന്നാല്‍ ഈ പ്രൈം അംഗമാകുക എന്ന രീതിക്ക് ഒരു അവസാനമാകുന്ന ലക്ഷണം എന്നത് ജിയോ ഇക്കാര്യത്തില്‍ പ്രതികരിക്കുന്നില്ല എന്ന സംഗതിയാണ്.

ഈ മാസം അവസാന ദിവസം അതായത് മാര്‍ച്ച് 31ന് പ്രൈം അംഗത്വ കാലാവധി അവസാനിക്കും. നിലവില്‍ 10 കോടിയിലേറെ ഉപഭോക്താക്കളാണ് പണം നല്‍കി പ്രൈം അംഗത്വം എടുത്തിരിക്കുന്നത്. തുടര്‍ന്നും നിലവില്‍ ലഭിക്കുന്ന അതേ രീതിയില്‍ ഓഫറുകള്‍ ലഭിക്കാനായി ജിയോ കൂടുതല്‍ പ്രഖ്യാപനങ്ങള്‍ നടത്തിയേ തീരൂ. അതിനാണ് ഉപഭോക്താക്കള്‍ കാത്തിരിക്കുന്നതും.

DONT MISS
Top