‘നോച്ച്’ ഉണ്ടാകും; വണ്‍ പ്ലസ് 6 ആദ്യ ചിത്രം പുറത്തുവിട്ടു

ആന്‍ഡ്രോയ്ഡ് ആരാധകര്‍ കാത്തിരിക്കുന്ന വണ്‍ പ്ലസ് 6 എന്ന മോഡലിന്റെ ആദ്യ ചിത്രം കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടു. ആപ്പിള്‍ ഐഫോണ്‍ 10 ഡിസൈനില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടെന്നവണ്ണം ഡിസ്‌പ്ലേ ‘നോച്ച്’ നല്‍കിയിട്ടുണ്ടെന്ന് ഇതോടെ ഉറപ്പായി. സ്‌ക്രീനിന്റെ മുകളിലെ ഒരു മൂലയുടെ ചിത്രമാണ് കമ്പനി ഇപ്പോള്‍ പുറത്തുവിട്ടത്.

ക്യാമറ, സെന്‍സറുകള്‍ എന്നിവയ്ക്ക് സ്ഥിതിചെയ്യാനുള്ള സ്ഥലമാണ് ‘നോച്ച്’ എന്ന് അറിയപ്പെടുന്നത്. ആദ്യമായി ഇത്തരമൊരു ഡിസൈന്‍ മുന്നോട്ടുവച്ചത് ആപ്പിളാണ്. പിന്നീട് ആന്‍ഡ്രോയ്ഡ് ഫോണ്‍ നിര്‍മാതാക്കളും ഈ പാത സ്വീകരിക്കാന്‍ ആരംഭിച്ചു. മികച്ച 19:9 സ്‌ക്രീന്‍ അനുപാതം നല്‍കാനാകും എന്നതാണ് നോച്ച് ഉള്‍പ്പെടുത്തിയ ഡിസൈനുകളുടെ പ്രത്യേകത.

മിക്കവാറും 6 ജിബി വേരിയന്റുമായിട്ടാകും വണ്‍പ്ലസ് 6 തുടക്ക മോഡല്‍ എത്തുക. 8 ജിബി വേരിയന്റും ഉണ്ടാകുമെന്നുറപ്പ്. മറ്റൊരു കാര്യം കൂടി ഇപ്പോള്‍ ഉറപ്പിച്ച് പറയാനാകുന്നത് വണ്‍പ്ലസ് 6ല്‍ ഹെഡ്‌ഫോണ്‍ ജാക്ക് ഉണ്ടാകും എന്നുള്ളതാണ്.

DONT MISS
Top