ഒരേ തീയില്‍ നിന്ന് കത്തികയറുന്ന ചരിത്രവും ചതി-ത്രവും; യഥാര്‍ത്ഥ ചരിത്രം പറഞ്ഞ് കമ്മാരസംഭവത്തിന്റെ ടീസര്‍

ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ദിലീപ് ചിത്രം കമ്മാരസംഭവത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ദിലീപ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പങ്കുവെച്ചിരിക്കുന്നത്. വ്യത്യസ്തമായ ഗെറ്റപ്പുകളിലാണ് ദിലീപ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

ടീസറിലെ ദിലീപിന്റെ ലുക്കാണ് ഇപ്പോള്‍ ആരാധകരെ ആവേശത്തിലാക്കുന്നത്. കട്ടതാടിയും കട്ടിമീശയും കൂളിംഗ് ഗ്ലാസുവെച്ചുള്ള ദിലീപിന്റെ ടീസറിലുള്ള ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ഗോകുലം ഗോപാലനാണ്. മുരളീ ഗോപിയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ദിലീപിനെ കൂടാതെ തമിഴ് താരം സിദ്ധാര്‍ത്ഥും ചിത്രത്തില്‍ ഒരു പ്രധാന വേഷം കെെകാര്യം ചെയ്യന്നുണ്ട്. ദിലീപ്, സിദ്ധാര്‍ത്ഥ്, നമിതാ പ്രമോദ്, ശ്വേത മേനോന്‍, മുരളീ ഗോപി എന്നിവരാണ് ടീസറില്‍ പ്രധാനമായും പ്രത്യക്ഷപ്പെടുന്നത്.

DONT MISS
Top