മെഗാ സെയില്‍ ഓഫറുമായി എയര്‍ ഏഷ്യ; 849 രൂപ മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാം

പ്രതീകാത്മക ചിത്രം

ദില്ലി: യാത്രക്കാരെ സന്തോഷിപ്പിക്കാനായി മെഗാ സെയില്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് എയര്‍ ഏഷ്യ. 849 രൂപ മുതലാണ് മെഗാ സെയില്‍ ഓഫര്‍ പ്രകാരം ടിക്കറ്റ് നിരക്കുകള്‍ ആരംഭിക്കുന്നത്. ആഭ്യന്തര യാത്രകളാണ് ഈ നിരക്കില്‍ ചെയ്യാന്‍ സാധിക്കുന്നത്.

ഏപ്രില്‍ ഒന്നു വരെയാണ് എയര്‍ ഏഷ്യയുടെ ഓഫര്‍ പ്രകാരമുള്ള ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുന്നത്. 2018 ഒക്ടോബര്‍ ഒന്നുമുതല്‍ 2019 മേയ് 28 വരെയാണ് ഈ നിരക്കില്‍ യാത്ര ചെയ്യാനുള്ള അവസരം എയര്‍ ഏഷ്യ നല്‍കുന്നത്. എയര്‍ ഏഷ്യയുടെ വെബ്‌സൈറ്റായ WWW.airasia.com എന്ന വെബ്സൈറ്റില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് ഓഫര്‍ ലഭിക്കൂ.

ഭുവനേശ്വറില്‍ നിന്നും റാഞ്ചിയിലേക്കുള്ള ടിക്കറ്റിനാണ് 849 രൂപ. കൊച്ചിയില്‍ നിന്നും ബംഗളുരു വരെ യാത്ര ചെയ്യുന്നതിന് 879 രൂപയാണ്. അന്താരാഷ്ട്ര യാത്രയ്ക്കുള്ള ടിക്കറ്റ് നിരക്ക് 1999 മുതലാണ് ആരംഭിക്കുന്നത്. ഭുവനേശ്വര്‍- കോലാലംപൂര്‍ റൂട്ടില്‍ യാത്ര ചെയ്യുന്നതിന് 1999 രൂപ മുതല്‍ ടിക്കറ്റ് ലഭിക്കും.

DONT MISS
Top