ഗോള്‍മഴയില്‍ ഞെട്ടി അര്‍ജന്റീന; സ്‌പെയിന്‍ അടിച്ചുകയറ്റിയത് ആറു ഗോളുകള്‍

ഹാട്രിക് തികച്ച ഇസ്‌കോ

മാ​ഡ്രി​ഡ്: ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദമത്സരത്തില്‍ സ്‌പെയിന്‍ നടത്തിയ ഗോള്‍മഴയില്‍ ഞെട്ടിത്തരിച്ച് അര്‍ജന്റീന. ആറുഗോളുകളാണ് അര്‍ജന്റീനയുടെ പോസ്റ്റില്‍ സ്പാനിഷ് പട അടിച്ചുകയറ്റിയത്. അര്‍ജന്റീന നേടിയത് ഒരു ഗോള്‍ മാത്രം.

മെസി അടക്കമുള്ള മുന്‍നിര താരങ്ങള്‍ അണിനിരന്നില്ലെന്നതും സ്‌പെയിനിന്റെ തട്ടകത്തിലായിരുന്നു മത്സരമെന്നതും പരാജയത്തിനുള്ള കാരണങ്ങളായി അര്‍ജന്റീനയുടെ ആരാധകര്‍ നിരത്തുന്നുണ്ടെങ്കിലും ഇതൊന്നും തോല്‍വിയുടെ ആഘാതം കുറയ്ക്കുന്നില്ല.

റ​യ​ൽ മാ​ഡ്രി​ഡ് താ​രം ഇ​സ്കോ​യു​ടെ ഹാ​ട്രി​ക്കാ​ണ് അ​ർ​ജ​ന്‍റീ​ന​യെ ത​ക​ർ​ത്ത​ത്. ഡി​യാ​ഗോ കോ​സ്റ്റ, തി​യാ​ഗോ അ​ൽ​ക​ൻ​ത​ര, ലാ​ഗോ അ​സ്പാ​സ് എ​ന്നി​വ​രും അ​ർ​ജ​ന്‍റീ​ന‍​യു​ടെ പോ​സ്റ്റി​ൽ പ​ന്തെ​ത്തി​ച്ചു. ആദ്യം സ്‌പെയിന്‍ രണ്ടുഗോളുകള്‍ നേടിയെങ്കിലും ഒരു ഗോള്‍ തിരിച്ചടിച്ച് നിക്കോളാസ് ഓട്ടമെന്‍ഡിയിലൂടെ അര്‍ജന്റീന തിരിച്ചുവരവിന് ശ്രമിച്ചുവെങ്കിലും കളിയുടെ ഒരു ഘട്ടത്തിലും തിരിച്ചവരാന്‍ അതിഥികള്‍ക്ക് കഴിഞ്ഞില്ല.

രണ്ടാം പകുതിയില്‍ അര്‍ജന്റീനയുടെ നിഴല്‍ മാത്രമായിരുന്നു കോര്‍ട്ടില്‍ കണ്ടത്. തുടര്‍ച്ചയായി നാലുഗോളുകള്‍ രണ്ടാംപകുതിയില്‍ സ്‌പെയിന്‍ അടിച്ചുകൂട്ടിയപ്പോള്‍ അര്‍ജന്റീനയുടെ പ്രതിരോധനിരയും ഗോള്‍ കീപ്പറും തികച്ചും നിസഹായരായി.

ടീമിന്റെ തകര്‍ച്ച കണ്ട് ഗാലറിയില്‍ മെസി

പ​രി​ക്കേ​റ്റ ല​യ​ണ​ൽ മെ​സി ഇ​ല്ലാ​തെ​യാ​ണ് അര്‍ജന്റീന സൗഹൃദമത്സരത്തിന് ഇറങ്ങിയത്. മെസിയെ കൂടാതെ എയ്ഞ്ചല്‍ ഡി മരിയ, സെര്‍ജിയോ അഗുറോ, പൗലോ ഡിബാല തുടങ്ങിയ താരങ്ങളും മത്സരത്തിനറങ്ങിയില്ല.

DONT MISS
Top