കിം ജോങ് ഉന്‍ എത്തിയ കാര്യം സ്ഥിരീകരിച്ച് ചൈന

കിമ്മും ചൈനീസ് പ്രസിഡന്റ് ഷീയും

ബിജിങ് : ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ രാജ്യത്ത് സന്ദര്‍ശനം നടത്തിയ കാര്യം ചൈന സ്ഥിരീകരിച്ചു. കിം ചൈനയില്‍ രഹസ്യസന്ദര്‍ശനം നടത്തിയെന്ന് കഴിഞ്ഞദിവസം മുതല്‍ വാര്‍ത്തകള്‍ വരുന്നുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് ചൈനീസ് അധികൃതര്‍ വിവരങ്ങള്‍ ഒന്നും ആദ്യം പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ ചൈന ഇക്കാര്യം ഔദ്യോഗികമായി ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുകയാണ്.

ഉത്തരകൊറിയൻ മാധ്യമങ്ങളും കിമ്മിന്‍റെ സന്ദർശന വാർത്ത ശരിവച്ചിട്ടുണ്ട്. കിമ്മും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങും ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങളും പുറത്ത് വന്നു.

മാർച്ച് 25നാണ് കിമ്മിന്‍റെ ചൈന സന്ദർശനം ആരംഭിച്ചത്. 28നാണ് സന്ദർശനം അവസാനിക്കുകയെന്നാണ് സൂചന. കിമ്മിന്‍റെ ചൈന സന്ദർശനം സംബന്ധിച്ച് മാധ്യമങ്ങളെ അറിയിച്ചിരുന്നില്ല.

2011 ല്‍ ഉത്തരകൊറിയന്‍ ഭരണാധികാരിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് കിം ഒരു വിദേശരാജ്യം സന്ദര്‍ശിക്കുന്നത്. അമേരിക്കയുടെ നേതൃത്വത്തില്‍ പശ്ചാത്യലോകം ഉത്തര കൊറിയക്കെതിരേ നില്‍ക്കുമ്പോഴും അവര്‍ക്ക് ശക്തമായ പ്രതിരോധം തീര്‍ക്കുന്നത് ചൈനയാണ്.

DONT MISS
Top