ബിജെപി ഐടി സെല്‍ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിനായി കാത്തിരിക്കുന്നു; പരിഹാസവുമായി എന്‍എസ് മാധവന്‍

ദില്ലി: കര്‍ണാടക തെരഞ്ഞെടുപ്പ് തീയതി ചോര്‍ത്തിയെന്ന ആരോപണത്തില്‍ ബിജെപിയെ പരിഹസിച്ച് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം ബിജെപി ഐടി സെല്‍ പ്രഖ്യാപിക്കുന്നതിനായി കാത്തിരിക്കുകയാണെന്നാണ് എന്‍എസ് മാധവന്റെ പരിഹാസം. ട്വിറ്ററിലാണ് അദ്ദേഹത്തിന്റ പ്രതികരണം.

ഇതിന് പിന്നാലെ ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയ്‌ക്കെതിരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. അമിത് മാളവ്യയുടെ രഹസ്യം പുറത്തായതിനെ ചെടിയില്‍ ഒളിക്കുന്നത് പ്രതീകാത്മകമായി കാണിച്ചാണ് എന്‍എസ് മാധവന്റെ പരിഹാസം.

കര്‍ണാടക തെരഞ്ഞെടുപ്പ് തീയതി ഔദ്യോഗികമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ തീയതികള്‍ ട്വീറ്റ് ചെയ്തതാണ് വിവാദത്തിന് കാരണം. മെയ് 12ന് വോട്ടെടുപ്പും 18ന് വോട്ടെണ്ണലും നടക്കുമെന്നായിരുന്നു മാളവ്യയുടെ ട്വീറ്റ്. എന്നാല്‍ സംഭവം വിവാദമായതോടെ മാളവ്യ ട്വീറ്റ് നീക്കം ചെയ്യുകയായിരുന്നു. തെരഞ്ഞെടുപ്പ് വിവരങ്ങള്‍ ബിജെപി ചോര്‍ത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ് അടക്കമുള്ള സംഘടകള്‍ രംഗത്തെത്തി. അതേസമയം സംഭവത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണറും അറിയിച്ചു.

DONT MISS
Top