ചരിത്രം കുറിച്ച് മാവിയ മാലിക്: വാര്‍ത്താ അവതാരകയായി ട്രാന്‍സ്‌ജെന്‍ഡറെ നിയമിച്ച് പാകിസ്താന്‍

മാവിയ മാലിക്

ഇസ്ലാമാബാദ്: ചരിത്രം കുറിച്ച് പാകിസ്താനില്‍ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വാര്‍ത്താ അവതാരകയായി. മാവിയ മാലിക് എന്ന ട്രാന്‍സ് ജെന്‍ഡറാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്. കോഹിനൂര്‍ ന്യൂസ് എന്ന സ്വകാര്യ വാര്‍ത്താ ചാനലാണ് ഏറെ പ്രശംസനീയമായ നീക്കം നടത്തിയത്.

മാവിയ മാലികിനെ വാര്‍ത്താ അവതാരകയായി നിയമിച്ചതിലൂടെ പാകിസ്താനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്. ചരിത്രപരമായ തീരുമാനമെന്നും, പുരോഗമന നീക്കമാണ് ഉണ്ടായിരിക്കുന്നതെന്നും തുടങ്ങി ട്രാന്‍സ്‌ജെന്‍ഡറുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനെ കൈയ്യടിയോടെയാണ് ലോകത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ സ്വീകരിക്കുന്നത്.

DONT MISS
Top