മോഹന്‍ലാല്‍ വരില്ലേ, വരും; ടോണിക്കുട്ടാ പാട്ടുമായി പൊട്ടിചിരിയുണര്‍ത്തി മോഹന്‍ലാലിന്റെ രണ്ടാം ടീസര്‍

ആരാധകരെ വീണ്ടും ആവേശത്തിലാഴ്ത്തി മോഹന്‍ലാല്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രണ്ടാമത്തെ ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. മോഹന്‍ലാല്‍ അഭിനയിച്ച നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിലെ ടോണികുട്ടാ എന്ന ഗാനം ഉള്‍പ്പെടുത്തികൊണ്ടുള്ള ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്.

ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്ന നടി മഞ്ജു വാര്യര്‍ തന്നെയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. അതീവ മനോഹരവും മോഹന്‍ലാല്‍ ആരാധകര്‍ക്ക് ഏറെ ആവേശം പകരുന്നതുമാണ് പുറത്തുവന്നിരിക്കുന്ന ടീസര്‍. ടീസറില്‍ പ്രധാനമായും പ്രത്യക്ഷപ്പെടുന്നത് മഞ്ജു വാര്യര്‍ മാത്രമാണ്. ചിത്രം വിഷുവിനാണ് തീയേറ്ററിലെത്തുക. ഇന്ദ്രജിത്താണ് മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.

DONT MISS
Top