പീഡനക്കേസില്‍ അറസ്റ്റിലായ യുവാക്കള റോഡിലൂടെ നടത്തിച്ചു; പ്രതികളെ തല്ലി രോഷം തീര്‍ത്ത് സ്ത്രീകള്‍(വീഡിയോ)

യുവാക്കളെ മര്‍ദ്ദിക്കുന്നു

ഭോപ്പാല്‍: പീഡനക്കേസില്‍ അറസ്റ്റിലായ യുവാക്കളെ പൊതുജനമധ്യത്തിലൂടെ നടത്തിച്ച് ഭോപ്പാല്‍ പൊലീസ്. ഇന്നലെ ഉച്ചയോടെയാണ് പീഡനക്കേസില്‍ പ്രതികളായ നാലുപേരെ പൊലീസ് ഭോപ്പാല്‍ ടൗണിലൂടെ നടത്തിയത്. വഴിനീളെ യുവാക്കളെ തല്ലിയാണ് സ്ത്രീകള്‍ പ്രതികളോടുള്ള രോഷം തീര്‍ത്തത്.

പീഡനക്കേസില്‍ പ്രതികളാകുന്നവരെ മധ്യപ്രദേശില്‍ ഇത്തരത്തില്‍ റോഡിലൂടെ നടത്തിക്കൊണ്ടു പോകാറുണ്ട്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ കുറയ്ക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് പൊലീസ് ഇത്തരത്തില്‍ പ്രതികളെ ജനമധ്യത്തിലൂടെ നടത്തിക്കൊണ്ടു പോകുന്നത്.

20 വയസുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതില്‍ കുറ്റോരോപിതരാണ് യുവാക്കള്‍.  കാമുകനാണ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോയത്. കാമുകന്‍ പീഡിപ്പിച്ചതിനുശേഷം മറ്റ് മൂന്ന് പേരും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിനുശേഷം  കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പൊലീസിന് നല്‍കിയ പാരിതിയില്‍ പറയുന്നു.

DONT MISS
Top