ഓണ്‍ലൈന്‍ പേമെന്റ് സംവിധാനം പരിഷ്‌കരിക്കാനൊരുങ്ങി വാട്‌സ്ആപ്പ്‌

പ്രതീകാത്മക ചിത്രം

ദില്ലി: ഇന്ത്യക്കാരുടെ ഏറെ നാളത്തെ ആവശ്യത്തിനൊടുവില്‍ വാട്‌സ്ആപ്പ് ഓണ്‍ലൈന്‍ പേമെന്റ് സംവിധാനം പരിഷ്‌കരിക്കാനൊരുങ്ങുന്നു. യുപിഐ സേവനം ആസ്പദമാക്കിയുള്ള പേമെന്റ് സംവിധാനത്തിലാണ് പുതിയ പരിഷ്‌കാരങ്ങള്‍ വരുത്താന്‍ വാട്‌സ്ആപ്പ് തയ്യാറായിരിക്കുന്നത്. യുപിഐ സേവനത്തിന് പുറമെ ക്യൂആര്‍കോഡ് സംവിധാനം കൂടി ഉള്‍പ്പെടുത്താനാണ് വാട്‌സ്ആപ്പിന്റെ ശ്രമം.

പേമെന്റ് സംവിധാനം പരിഷ്‌കരിക്കുന്നതോടെ ഉപയോക്താക്കള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ വഴി വളരെ എളുപ്പത്തില്‍ പേമെന്റുകള്‍ നടത്താന്‍ സാധിക്കും. പേമന്റുകള്‍ സുരക്ഷിതമായിരിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. യുപിഐ അധിഷ്ടിത സേവനം ഉപയോഗിച്ച് പണം വളരെ എളുപ്പത്തില്‍ കൈമാറ്റം ചെയ്യാം എന്നുള്ളതുകൊണ്ടാണ് ഈ ഫീച്ചറാനായി ഉപഭോക്താക്കള്‍ കാത്തിരിക്കുന്നത്.

ഇന്ത്യയിലെ വളരെ കുറച്ച് പേര്‍ക്ക് മാത്രമാണ് യുപിഐ സംവിധാനം നിലവില്‍ ലഭ്യമാകുന്നുള്ളു. പുതിയ പരിഷ്‌കാരം നടത്തുന്നതോടെ പേമെന്റ് സംവിധാനം എല്ലാവര്‍ക്കും  ലഭ്യമാകും. യുപിഐ പേമെന്റ് ഓപ്ഷന്‍ ആക്ടിവേറ്റ് ചെയ്തിട്ടുള്ള യുപിഐ അക്കൗണ്ടുള്ള വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് പണം അയക്കാനുള്ള സൗകര്യമാണ് ഉണ്ടാവുക.

DONT MISS
Top