തുടര്‍ച്ചയായി മൂന്നാം ജയത്തോടെ കേരളം സന്തോഷ് ട്രോഫി സെമിയില്‍

വിജയം നേടിയ കേരള ടീം

കോ​ൽ​ക്ക​ത്ത: സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബോ​ളി​ൽ കേ​ര​ളം സെ​മി​യി​ൽ. ഇന്ന് നടന്ന ന്ന മ​ത്സ​ര​ത്തി​ൽ കേ​ര​ളം എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​നു മ​ഹാ​രാ​ഷ്ട്ര​യെയെയാണ് പരാജയപ്പെടുത്തിയത്.

രാ​ഹു​ൽ വി രാ​ജ്, ജി​തി​ൻ എംഎ​സ്, രാ​ഹു​ൽ കെ.പി എ​ന്നി​വ​രാ​ണ് കേരളത്തിന്റെ സ്‌കോറര്‍മാര്‍. കേ​ര​ള​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വി​ജ​യ​മാ​ണി​ത്. ആ​ദ്യ മ​ൽ​സ​ര​ത്തി​ൽ ച​ണ്ഡി​ഗ​ഡി​നെ(5-1)​യും ര​ണ്ടാം മ​ൽ​സ​ര​ത്തി​ൽ മ​ണി​പ്പൂ​രി​നെ(6-0)​യും കേ​ര​ളം പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു.

ഗ്രൂ​പ്പ് ബി​യി​ൽ​നി​ന്ന് ബം​ഗാ​ളും സെ​മി ഫൈനലിലെത്തിയിട്ടുണ്ട്.

DONT MISS
Top