ജാവ ബൈക്കുകള്‍ മടങ്ങിവരുന്നു; ഒരുകൊല്ലത്തിനകം വിപണിയിലെത്തിക്കുമെന്ന് മഹീന്ദ്ര

എയ്ഷര്‍ മോട്ടോഴ്‌സിന്റെ റോയല്‍ എന്‍ഫീല്‍ഡിനോട് നേരിട്ട് ഏറ്റുമുട്ടാന്‍ ജാവ ബൈക്കുകള്‍ തിരിച്ചെത്തുന്നു. ജാവ പുറത്തിറക്കാന്‍ അവകാശം സ്വന്തമാക്കിയ മഹീന്ദ്രയാണ് ബൈക്കുകള്‍ വിപണിയിലെത്തിക്കുന്നത്. ഇതിനായി പ്രത്യേകം തയാറാക്കുന്ന എഞ്ചിനും മറ്റ് ഘടകങ്ങളും നിര്‍മാണം പുരോഗമിക്കുകയാണ്.

മധ്യപ്രദേശിലെ പീതം പുരയിലുള്ള നിര്‍മാണ ശാലയില്‍നിന്നാകും ബൈക്കുകളുടെ നിര്‍മാണം. മോജോയ്ക്ക് കരുത്തേകുന്ന 300 സിസി എഞ്ചിനാകും ജാവയ്ക്കായി ഉപയോഗിക്കുക എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കരുത്തിന് വ്യത്യാസം ഉണ്ടാകും.

നിലവില്‍ ഒരു 250 സിസി വേരിയന്റും 350 സിസി വേരിയന്റും ബൈക്കിന് നല്‍കാനാണ് മഹീന്ദ്ര ശ്രമിക്കുക. എന്‍ഫീല്‍ഡിന്റെ വിവിധ മോഡലുകളേക്കാള്‍ കുറഞ്ഞ വിലയിലാകും ജാവ ബൈക്കുകള്‍ വിപണിയിലെത്തുക. നല്ല സേവനനിരയും നല്‍കാന്‍ മഹീന്ദ്രയ്ക്ക് സാധിച്ചാല്‍ ജാവയ്ക്ക് ഇനിയുമൊരങ്കത്തിന് ബാല്യമുണ്ടാകും.

DONT MISS
Top