100 കോടി ഡൗണ്‍ലോഡുകള്‍; സബ്‌വേ സര്‍ഫേഴ്‌സ് ‘വേറെ ലെവല്‍’

ഡെസ്‌ക് ടോപ്പുകളില്‍നിന്ന് മൊബൈലിലേക്ക് ലോകത്തിന്റെ ഗെയിം കളി മാറിയത് സാവധാനമാണ്. ആന്‍ഡ്രോയ്ഡ് ശക്തി പ്രാപിച്ചപ്പോള്‍ മുതല്‍ ആന്‍ഡ്രോയ്ഡ് ഗെയിമുകളും വിപണിയിലെത്തി. അക്കാലം മുതല്‍ ഇന്നുവരെ ഏത് ഗെയിമാണ് ആളുകള്‍ ഏറ്റവും കൂടുതല്‍ കളിച്ചത് എന്നത് കൗതുകകരമാണ്.

സബ്‌വേ സര്‍ഫേഴ്‌സ് എന്ന രസകരമായ കളിയാണ് ഈ സ്ഥാനം കയ്യടക്കിയിരിക്കുന്നത്. മറ്റ് കൊലകൊമ്പന്മാരായ ഗെയിമുകളെ കടത്തിവെട്ടി സബ്‌വേ സര്‍ഫേഴ്‌സ് കാതങ്ങള്‍ മുന്നിലാണ്. 100 കോടി തവണയിലേറെയാണ് ഈ കളി പ്ലേസ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിട്ടുള്ളത്. 100 കോടി തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പുകള്‍ വരെ തീരെ കുറവാകുമ്പോഴാണ് ഒരു ഗെയിം ഈ നേട്ടം കയ്യടക്കുന്നത്.

ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നീ ആപ്പുകളാണ് നേരത്തേ 100 കോടി ക്ലബ്ബിലുള്ളത്. ആന്‍ഡ്രോയ്ഡിന്റെ ഭാഗമായ ഗൂഗിള്‍ ആപ്പുകളും ഈ ക്ലബ്ബിലുണ്ട്.

DONT MISS
Top