കൊച്ചിയിലെ ലസ്സി ഷോപ്പുകളില്‍ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന; പത്തിലധികം ലസ്സി ഷോപ്പുകള്‍ അടച്ച് പൂട്ടി

കൊച്ചി: കൊച്ചിയിലെ ലസ്സി ഷോപ്പുകളില്‍ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം പരിശോധന നടത്തി. പരിശോധനയില്‍ മായം കലര്‍ന്ന നിരവധി ലസ്സി ഉത്പന്നങ്ങളാണ് കണ്ടെടുത്തത്. പത്തിലധികം ലസ്സി ഷോപ്പുകളാണ് കോര്‍പ്പറേഷന്‍ ഇന്ന് ഒറ്റ ദിവസം കൊണ്ട് അടച്ച് പൂട്ടിയത്. വൃത്തിഹീനമായ അന്തരീക്ഷവും മായംകലര്‍ന്ന ഉത്പന്നങ്ങളും വിവാദമായ സാഹചര്യത്തിലാണ് പരിശോധന നടത്തിയത്.

എറണാകുളത്ത് കടകളിലേക്ക് ലസ്സി നിര്‍മിച്ചുനല്‍കുന്ന കേന്ദ്രത്തില്‍ നേരത്തെ റെയ്ഡ് നടത്തിയിരുന്നു. ചെറിയ കാലയളവില്‍ത്തന്നെ നിരവധി ലസ്സി വില്‍പന കേന്ദ്രങ്ങള്‍ നഗരത്തില്‍ ആരംഭിച്ചത് ശ്രദ്ധയില്‍പ്പെട്ട അധികൃതര്‍ ലസ്സിയുടെ നിര്‍മാണ ഗോഡൗണില്‍ റെയ്ഡ് നടത്തുകയായിരുന്നു.

പട്ടി കാഷ്ഠം ഉള്‍പ്പെടെ നിറഞ്ഞ വൃത്തിഹീനമായ അന്തരീക്ഷത്തിലായിരുന്നു ലസ്സി നിര്‍മാണ കേന്ദ്രം. പുഴുക്കള്‍ നുരയ്ക്കുന്ന അവസ്ഥയിലായിരുന്നു പല ഭാഗവും. ശൗചാലയത്തില്‍നിന്ന് എടുക്കുന്ന വെള്ളമായിരുന്നു ഇവര്‍ ഉപയോഗിച്ചിരുന്നത്. പഴകിയ തൈര് പിടിച്ചെടുത്തതിന് പുറമെ ഇവര്‍ ആദായ നികുതി അടയ്ക്കുന്നില്ല എന്നും കണ്ടെത്തിയിരുന്നു.

DONT MISS
Top